
അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു.
പാലക്കാട്:അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്ബനെ വനം വകുപ്പധികൃതര്‍ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്.
വായില്‍ ഗുരുതര പരിക്കേറ്റ് അവശ നിലയിലായിരുന്നതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ പുഴുവരിച്ച നിലയിലായിരുന്നു. ഏകദേശം അഞ്ച് വയസു തോന്നിക്കുന്ന കുട്ടിക്കൊമ്ബന് എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.