അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി.

Share News

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന ആളോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി.

അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ അവർ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ അവർ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ …

നിങ്ങളുടെ തൊണ്ടയും നാവും കഴുത്തും നിങ്ങൾക്ക് വച്ച് നീട്ടിയ ഭക്ഷണത്തിൽ വച്ച് തന്ന പടക്കം പൊട്ടി നശിക്കുന്ന ഒരവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.,,, ഭക്ഷണം ഇറക്കാനാകാതെ … വേദന ശമിക്കാതെ ഒരിറ്റ് ആശ്വാസത്തിനായി വയറ്റിൽ വളരുന്ന ഒരു ഭ്രൂണവുമായി കുത്തിയൊലിക്കുന്ന നദിയിൽ ജലസമാധിക്ക് ഇരയാകേണ്ടി വന്നവളെ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവളാണത് … വില്ലൻ സ്ഥാനത്ത് നാം ഓരോരുത്തരുമാണ് അവളുടെ മണ്ണിലേക്ക് കടന്ന് കയറിയ കുടിയേറ്റക്കാരൻ്റെ മുഖമാണ് നമുക്ക് ഓരോരുത്തർക്കും .. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ച് കുളിച്ചാൽ തീരുന്നതല്ലേയുള്ളു ഈ കൊലപാതകത്തിൻ്റെ രക്തക്കറ ..!! മനുഷ്യനോളം ക്രൂരത നിറഞ്ഞ മറ്റൊരു മൃഗത്തെ കണ്ടെത്തുക അസാധ്യം

.. മാപ്പ്മനുഷ്യന്റെ ക്രൂരതയിൽ കൈതച്ചക്കയിൽ പടക്കം പൊട്ടിച്ചു കൊടുത്തുകൊന്ന ആനയുടെ വയറ്റിലെ കുഞ്ഞാവ 😞കടപ്പാട്എബിൻ മാത്യു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു