
ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച രാജ്യത്തെ ഭ്യന്തര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
രണ്ട് മാസത്തോളമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്ബനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
‘ആഭ്യന്തര സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 25 തിങ്കളാഴ്ച മുതല്‍ കാലിബ്രേറ്റ് രീതിയില്‍ പുനരാരംഭിക്കും. എല്ലാ വിമാനത്താവളങ്ങളേയും വിമാന കമ്ബനികളേയും മെയ് 25 മുതല്‍ പ്രവര്‍ത്തനത്തിന് തയ്യാറാകാന്‍ അറിയിച്ചിട്ടുണ്ട്’- ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 ഓടെയാണ് ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രം റദ്ദാക്കിയത്