
ആരാണ് പി. ജെ. ജോസഫ്…?!
ഒരു ഉറച്ച കേരളാ കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ് ഇവിടെ പങ്കുവെയ്ക്കട്ടെ…. നിങ്ങളോടാപ്പം….
. ആരാണ് പി. ജെ. ജോസഫ്.…….
എന്നതിനുള്ള മറുപടി…..
. തൊടുപുഴക്ക് അടുത്ത് പുറപ്പുഴ എന്ന ചെറു ഗ്രാമത്തിൽ പാലത്തിനാൽ കുഞ്ഞേട്ടന്റെയും അന്നമ്മയുടെയും നാല് സഹോദരിമാർക്ക് ഉണ്ടായ ഒരു കുഞ്ഞ് സഹോദരൻ ആയിരുന്നു ഔസേപ്പച്ചൻ എന്ന് വിളിക്കുന്ന പി.ജെ.ജോസഫ്.തന്റെ ഗ്രാമത്തിലെ തന്നെ സർക്കാർ സ്കുളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി
തേവര എസ്.എച്ച്., മദ്രസ് ലയോള കോളേജുകളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം നേടി.തുടർന്ന് നാട്ടിൽ വന്ന സാർ തന്റെ പിതാമഹൻമാർ നൽകിയ ഭൂമിയിൽ പിതാവിനോടപ്പം നിന്ന് കാർഷിക രംഗത്ത് പ്രവർത്തിച്ചും ,നാട്ടിലെ പൊതുപ്രവർത്തനത്തിലും പങ്കാളിയായി ,ഈ സമയം നാട്ടിലെ വായനശാലയിൽ അംഗമായി കരോൾ ഗാന മത്സരങ്ങൾ നടത്തിയും തന്നിലെ ഗായകനെയും സ്ഫുട പെടുത്തി.
ഈ സമയം തൊടുപുഴയിൽ സ്ഥാപിതം ആയ ജേസീസിൽ അംഗമായി അതിന്റെ ഭാരവാഹിയും ആയി. ജേസീസിലെ അന്നത്തെ സാമൂഹ്യ പ്രവർത്തനങ്ങൾ വിലയിരുത്തി ജേസീസിന്റെ മുക്തകണ്ടമായ പ്രശംസ ഏറ്റ് വാങ്ങിയതും ചരിത്രം.ആ കാലയളവിൽ രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത വെളിവാക്കുന്ന സംഭവം അന്ന് നടന്ന ഒരു തെരെഞ്ഞെടുപ്പിൽ പി.എസ്സ്.പി.സ്ഥാനാർത്ഥിയായി മത്സരിച്ച തങ്കം ത്തിന് വേണ്ടി ഗ്യാളിയാർ രാജ്ഞി രാജമാത പുറപ്പുഴ കവലയിൽ പ്രസംഗിക്കുകയുണ്ടായി ഇതിന്റെ മുന്നിൽ പ്രവർത്തിച്ച് ഈ വരവ് ആഘോഷമാക്കിയതിന് പിന്നിലും പി.ജെ.ജോസഫ് സാർ ഉണ്ടായിരുന്നു എന്നത് ചരിത്രം.
പിന്നീട് ചില ബാങ്കുകളുടെയും, കോളേജുകളിലും ജോലി ലഭിക്കുന്നതിനുള്ള ടെസ്റ്റും, ഇന്റെ ർവ്യൂം മറ്റും നടക്കുന്നതിന് ഇടയിൽ കർമ്മശേഷിയും, വിദ്യാഭ്യാസവും ഉള്ള ഒരു ചെറുപ്പക്കാരനെ തൊടുപുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കാൻ കെ.എം.ജോർജ്ജ് സാർ അന്വേഷിച്ചിതിന്റെ അവാസാനം വന്ന് നിന്നത് പി.ജെ.ജോസഫ് എന്ന ചെറുപ്പക്കാരനിൽ .
അന്ന് നടന്ന ഇലക്ഷനിൽ വിജയിച്ച പി.ജെ.ജോസഫ് സാർ തൊടുപുഴയിലെ കാർമ്മൽ ജംഗ്ഷനിൽ നിന്നവരോടായി പറഞ്ഞു” ശുദ്ധമായ കരങ്ങളും ആയി പോകുന്ന ഞാൻ എന്നും അങ്ങനെ തന്നെയായിരിക്കും.” പിന്നീട് നാം കാണുന്നത് രാഷ്ട്രീയ കേരളത്തിന്റെ അഭിമാനമാകുന്ന കാഴ്ചപാടുകളും ആയി മുന്നേറുന്ന പി.ജെ.ജോസഫിനെയാണ്.
കേരള സർവ്വകലാശാല സെനറ്റ് മെമ്പർ ആയ സാർ മികച്ച വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുന്നതിനായി മുൻകൈ എടുത്തു.പാർട്ടിയുടെ യുവജന വിഭാഗം നേതാവായിരുന്ന അദ്ദേഹം യുവജനകളുടെ ആവശ്യകൾ ഉന്നയിച്ച് ഗുരുവായൂർ മുതൽ തിരുവനന്തപുരം വരെ നടത്തിയ കാൽനട ജാഥ തന്നെ കേരളത്തിലെ ആദ്യ സംഭവം ആയി കൂട്ടാം
. ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര വകുപ്പ് മന്ത്രിയായ പി.ജെ.ജോസഫ് ഭരണപരിചയ കുറവ് ഉണ്ടെങ്കിലും യാതെരു അക്ഷേപവും കേൾപ്പിക്കാതെ പറഞ്ഞ സമയത്ത് തിരിച്ച് നൽകി കേരള ജനതയുടെ കൈയടി നേടി.തനിക്ക് ലഭിക്കുന്ന വകുപ്പ് കളിലൂടെ ജനത്തിനായി നിലകൊള്ളുന്ന ഭരണപരിഷ്കർത്താവ്.
ലോകത്തിന് മുന്നിൽ കേരളത്തിലെ യുവാക്കൾ തല ഉയർത്തി നിന്ന് തന്റെ കുടുംബങ്ങൾ രക്ഷ നൽകുന്ന പ്ലസ് റ്റു വിദ്യാഭ്യാസം വഴി എൻജിനിയറിങ് രംഗത്തെയും, ആരോഗ്യമേഖലയിലും ഉണ്ടായ അനന്ത സാധ്യതകൾ.റോഡുകളുടെ അന്താരാഷ്ട്ര നിലവാരം, പാവപ്പെട്ടവർക്ക് നൽകിയ പാർപ്പിട പദ്ധതി, നിരവധിയായ ശുദ്ധജല പദ്ധതികൾ ഇതിനെപ്പം തന്റെ മണ്ഡലത്തെ മോഡൽ നഗരമാക്കി വളർത്തി ജനത്തിന്റെ അംഗീകാരം നേടി പതിനായരകളുടെ ഭൂരിപക്ഷം. തന്നെ ആരോപണ വിധേയനക്കുന്നവരുടെ മേൽ സത്യാവസ്ത മനസ്സിലാക്കി കൊടുക്കുന്ന രാഷ്ട്രീയ പ്രബുദ്ധത.
നേതാക്കൾ ആകാൻ പ്രാപ്തിയുള്ളവരെ വളർത്തി ഉന്നതങ്ങളിൽ എത്തിക്കുന്ന കരുത്തനായ നേതാവ്.
കൃഷിയെ പറ്റി പറയുമ്പോൾ അത് പ്രവർത്തിയിലും കാണിച്ച് കാർഷികമേളയുടെ ഉപജ്ഞാതാവ്, മേളയിൽ കർഷകനെ ആദരിച്ച് സമ്മാനങ്ങളും, പാരിദോഷകങ്ങളും നൽകുന്ന കാർഷിക മിത്രം.
പ്രതിഭകളായ കുട്ടികൾ രാജ്യത്തിന്റെ സമ്പത്ത് എന്ന് മനസ്സിലാക്കി അവരെ ആദരിച്ച് ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് വരെ സമ്മാനം.
ജീവതം വഴിമുട്ടി നിൽക്കുന്ന സ്വന്തന പരിചരണരായ രോഗികൾക്ക് തന്റെ കുടുംബത്തിലെ ആദായങ്ങൾ എടുത്ത് മാസം തോറും സഹായിക്കുന്ന ഉദാരമനസ്കത.
ജൈവ ക്യഷിയിലൂടെ ഉന്നമനം, മാലിന്യമില്ലാത്ത മലയാളനാട്,നിലാക്കത്ത വൈദ്യുതി ലഭിച്ചാൽ വ്യവസായ സംഭരങ്ങൾ വരുവാനുള്ള അനന്ത സാധ്യത, ബോംബെ – കന്യാകുമാരി അതിവേഗതാ പാത, കാസർഗോഡ് – തിരുവനന്തപുരം അതിവേഗതാ പാത, അങ്ങനെ കേരളീയ സമൂഹത്തിന്റെ മുന്നിൽ എത്തിച്ച ക്രാന്തദർശിയായ ഭരണതന്ത്രജ്ഞൻ.
കെ.കരുണാകരൻ, ഈ.കെ.നായനാർ, എ.കെ.ആന്റണി, വി.എസ്സ്.അച്ചുതാന്ദൻ, ഉമ്മൻ ചാണ്ടി എന്നിവർക്കെപ്പം നിന്ന പ്രവർത്തിച്ച അനുഭവസമ്പത്ത് .
കേരള സമൂഹത്തിനും, പ്രത്യേകിച്ച് കർഷക സമൂഹത്തിന് വേണ്ടി നടത്തിയ എണ്ണിയാൽ തീരാത്ത സമര മുന്നേറ്റങ്ങൾ. ഇങ്ങനെയെല്ലാം പ്രവർത്തിച്ച ഈ മഹനീയ നേതാവിനെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിൽ ഉള്ളവർ തന്നെ സമൂഹത്തിന് മുന്നിൽ മോശ്ശമായി ചിത്രീകരിച്ച് സംസാരിക്കുന്നത്.
താൻ കൂടി തന്റെ ചെറുപ്രായത്തിൽ വളർത്തി വലുതാക്കിയ പ്രസ്താനം ചില സാഹിചര്യങ്ങളിൽ അതിൽ നിന്ന് വ്യതിചലിച്ചാലും അതിന്റെ ഏറ്റവും വലിയ നേതാവിനെ അംഗീകരിച്ച് ആ തണലിൽ നിന്ന് തുടർന്ന് തന്നിലേക്ക് വന്ന സ്വാഭാവിക അധികാരത്ത അംഗീകരിക്കാതെ വെല്ലുവിളി നടത്തുന്നവർ ഓർക്കുക.ഇത് പി.ജെ.ജോസഫ് എന്ന വ്യക്തിയും കൂടി പല ഘട്ടങ്ങളായി വളർത്തിയ പ്രസ്താനം ആണ്.ഇതിൽ അദ്ദ്ദേഗത്തിന് കൂടി നല്ല പരിഗണന നൽകി മുന്നോട്ട് പോയാൽ ഈ പ്രസ്താനം ഇനി നയിക്കാൻ വരുന്നവർക്കും സമുഹം വില കൽപ്പിക്കുകയുള്ളൂ എന്ന് ഓർക്കുന്നത് നല്ലത്.
അല്ലാതെയുള്ളവരുടെ സ്ഥാനം ജനത്തിന്റെ മനസ്സിൽ ആയിരിക്കുകയല്ല അവരുടെ വിസ്മ്യതയിൽ ആയിരിക്കും

Politician