ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിനു 624.48 കോടി രൂപ അനുവദിച്ചു

Share News

കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. അതിൻ്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിർമാണത്തിനു 624.48 കോടി രൂപ അനുവദിച്ചു.

കാസര്‍കോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു. കേരള പുനർനിർമ്മാണ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം – ആമ്പല്ലൂര്‍ – പൂത്തോട്ട – പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു