ആ പാദങ്ങൾ കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല. ഇപ്പോഴും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ആ പാദങ്ങൾ കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല. ഇപ്പോഴും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വിണ്ടുകീറി, പൊട്ടിപ്പൊളിഞ് കൊയ്ത്തു കഴിഞ്ഞ പാടം കണക്കേ തോന്നിച്ചു. എന്തൊരു അലച്ചിൽ…
ഡൽഹിയിൽ നിന്ന് UP യിലേക്ക്, മുംബൈയിൽനിന്ന് ബീഹാറിലേക്ക് ഗുജറാത്തിൽനിന്ന് മധ്യപ്രദേശിൽലേക്ക്… കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര.
കൂടുതേടി, ഊരുതേടിയുള്ള അനന്തമായ പ്രയാണം. പാളങ്ങളിൽ കൂടി, പാതയോരങ്ങൾ ചേർന്ന്, കാട്ടിലൂടെ, വിജനതയിലൂടെ നിലക്കാത്ത പ്രവാഹം. ഒറ്റ ലക്ഷ്യം: വീടിന്റെ ഉറപ്പിൽ, സുരക്ഷയിൽ അന്തിയുറങ്ങുക. കാത്തിരിക്കുന്ന ഒരാൾ ഉണ്ടെന്ന വിശ്വാസത്തിൽ ഒരു നടപ്പ്. കത്തുന്ന വെയിലി നോ, കോച്ചുന്ന തണുപ്പിനോ, വീശിയടിച്ച കാറ്റിനോ തടയാവുന്നതോ ആയിരുന്നില്ല ആ നടപ്പ്. ചിലർ പാതിവഴിക്ക് സുല്ലിട് മൃത്യുവിന് കീഴടങ്ങി. ട്രെയിൻ ചതച്ചരച്ചു മറ്റുചിലരെ. പട്ടിണി കിടന്നും കുടിനീര് ഇല്ലാതെയും മരിച്ചവർ വേറെ. ഭാഗ്യത്തിന്റെ കൈപിടിച്ച് കുറച്ചുപേർ കൂടണഞ്ഞു. പാലായനം തുടർന്നുകൊണ്ടേയിരിക്കുന്നു…
ചെരുപ്പ് വാങ്ങി കൊടുത്തു പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്.
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേൾക്കാതെ, നടനം മുഖമുദ്രയാക്കിയ അധികാരികൾ ഉള്ളിടത്തോളം കാലം ഈ പ്രയാണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും…
സുവിശേഷം പ്രഘോഷിക്കുന്നവന്റെ പാദങ്ങൾ എത്രയോ സുന്ദരമെന്ന് തിരുവചനം. തീർച്ചയായും ഇത് സുവിശേഷമാണ്: പാവപ്പെട്ടവന്റെ, തെരുവുകളിൽ എറിയപ്പെട്ടവന്റെ… ആ പാദങ്ങൾക്ക് എന്തൊരു അഴകാണ്. ചിന്നിയ കുടത്തിന്റെ അഴക്. മുറിവേറ്റ സൗന്ദര്യം.
യേശുവിന്റെ പാദങ്ങളും ഇതുപോലെ തന്നെയായിരിന്നിരിക്കണം. അത്രയും ഉണ്ടായിരുന്നല്ലോ അലച്ചിലുകൾ.
രണ്ടു പാദങ്ങൾക്കും സാദൃശ്യം തോന്നിയാൽ വിസ്മയിക്കേണ്ട. അവർ ക്രിസ്തുവാണ്. 🙏
ചെരുപ്പില്ലാതെ നടക്കാൻ തുടങ്ങി…. ചുമ്മാ ഒരു ശ്രമം.😇
ജോയി ഇഞ്ചോടി mi
ഫേസ് ബുക്കിൽ എഴുതിയത്