
ഇന്ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദ ആചാര്യൻ പത്മഭൂഷൺ ഡോക്ടർ പി കെ വാര്യർക്ക് ആശംസകൾ
ഇന്ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദ ആചാര്യൻ പത്മഭൂഷൺ ഡോക്ടർ പി കെ വാര്യർക്ക് ആശംസകൾ .
ആയുർവേദത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക വൽക്കരണത്തെ ഒപ്പം കൂട്ടിയാണ് പി കെ വാര്യർ മുന്നോട്ട് നടന്നത്. ചികിത്സയെ ജീവിതമാർഗമായി അല്ല ജീവിത നിയോഗമായാണ് പി കെ വാര്യർ വിശേഷിപ്പിച്ചത്. അമ്മാവൻ വൈദ്യരത്നം പി എസ് വാര്യരിൽ നിന്ന് പകർന്നു കിട്ടിയ ചികിത്സാരീതികളെ ഗവേഷണത്തിലെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി അദ്ദേഹം ആ നിയോഗം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സ്വാതന്ത്രസമരസേനാനി കൂടിയായ പി കെ വാര്യർ ആയുർവേദ ചികിത്സാരംഗത്ത് മനുഷ്യത്വന്റെ മുഖമുദ്ര കൂടി സ്ഥാപിച്ചു.
അദ്ദേഹത്തിൻറെ ചിന്തകളിലൂടെ ആയുർവേദ ചികിത്സാ രീതികൾക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. ആയുസ്സിൻ്റെ ചികിത്സക്കാരന് ഒരിക്കൽക്കൂടി എല്ലാവിധ ആശംസകളും നേരുന്നു.