ഇവിടെ ഇറക്കുന്നത് പൈപ്പുകളാണ്..
ഒരു എം പി യുടെ ആര്ജ്ജവത്തിന്റെ സാക്ഷ്യപത്രം..
… കൊരട്ടി jts ജംഗ്‌ഷനിലെ വെള്ളകെട്ടിൽ ദുരിതമനുഭവിച്ച തദ്ദേശീയരോടുള്ള ചേർത്തുപിടിക്കൽ.
ദേശീയ പാത വികസനത്തിന് മുൻപ് ഇരു വശങ്ങളിലും വീതിയേറിയ കാനകൾ ഉണ്ടായിരുന്നു ഇവിടം. വീതി കൂട്ടിയപ്പോൾ കാനകൾ മൂടി പോവുകയും ചെയ്തു. 2018, 2019 ലെ പ്രളയ കാലഘട്ടങ്ങൾ ഈ മേഖലയിലെ പല വീടുകൾ മുങ്ങി പോകുന്നതിനും, നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ പ്രതിസന്ധി പരിഹരിയ്ക്കുവാൻ വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ.
ബെന്നി ബഹന്നാൻ MP യെ സ്ഥലം കാണിച്ച് ബുദ്ധിമുട്ടുകൾ വിശദീകരിച്ചത് ഗ്രാമ പഞ്ചായത്ത് മെബർ ഡേവിസ് മൂലൻ, P. B. രാജു, ബാബു വെളിയത്, വര്ഗീസ് V. V., പോൾ പനച്ചിക്കൽ, സുരേന്ദ്രൻ പള്ളത്,ബഷീർ വാഴയിൽ, അലി K.A, O.J.ഫ്രാൻസിസ് എന്നിവർ ആയിരുന്നു. പ്രശ്നത്തിന്റെ രൂക്ഷത മനസിലാക്കിയ NH അധികൃതരെ വിളിച്ച് വരുത്തി പൈപ്പുകൾ അടിയന്തിരമായി ഇടണമെന്ന് നിർദ്ദേശിച്ചു.
കാലങ്ങളായി ദുരിതമനുഭവിച്ച ജനങ്ങളോടുള്ള അങ്ങയുടെ കരുതലായി ഞങ്ങൾ ഇതിനെ കാണുന്നു. നന്ദി… ബെന്നി ചേട്ടാ… നന്ദി..