
ഉമ്മൻ ചാണ്ടി എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകില്ല: താരീഖ് അന്‍വര്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം എവിടെ മത്സരിക്കുന്നു എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകില്ലെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണോ എന്നതില്‍ എഐസിസിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍നിന്നും താന്‍ എങ്ങോട്ടും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
പുതുപ്പള്ളിയില്‍നിന്ന് ആജീവനാന്തം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
”മണ്ഡലം മാറ്റം ആരുടെ പദ്ധതിയാണ്? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണ്. ആജീവനാന്തം അവിടെനിന്നു മാറില്ല. പ്രചാരണങ്ങള്‍ നിര്‍ത്തൂ”- ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.