എങ്ങനെ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും?
മഴപെയ്താൽ വെള്ളം കുത്തിയൊഴുകിയാൽ ചപ്പും ചവറും മണ്ണും നിറയുന്നത് ഡാമുകളിൽ മാത്രമല്ല.വെള്ളം ഒഴുകിവരുന്ന ആറുകളിലും, തോടുകളിലും, വേമ്പനാട്ടു കായലിലും മണ്ണും,ചപ്പും ചവറും വന്നു അടിയും. മുൻപ് കാലത്തു ആറ്റിൽനിന്നും തോട്ടിൽ നിന്നും ചെളിയെടുത്തു കരഭൂമി ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് കുട്ടനാട് മുഴുവൻ ഉണ്ടായതു. ഇപ്പോൾ കഴിഞ്ഞ അമ്പതു വർഷമായി ആറ്റിൽ നിന്ന് മണലോ, എക്കലോ മാറ്റുന്നില്ല, തോടുകളിൽ നിന്ന് ചെളിയോ എക്കലോ മാറ്റുന്നില്ല. എല്ലാം വന്നടിഞ്ഞടിഞ്ഞു ആറുകളുടെയും തൊടുകളുടെയും ആഴം കുറഞ്ഞിട്ടുണ്ട്. പണ്ട് ആറടിയും പത്തടിയും താഴ്ച ഉണ്ടായിരുന്ന തോടുകളിൽ ഇന്ന് മൂന്നടിയും നാലടിയുമീ താഴ്ച ഉള്ളൂ. എങ്ങനെ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും?പമ്പയാറ്റിൽ നിന്ന് വരുന്ന വെള്ളം മുഴുവൻ വന്നടിയുന്നതു വേമ്പനാട്ടു കായലിലാണ്. വേമ്പനാട്ടു കായലിന്റെ താഴ്ച വളരെ ദയനീയമായ രീതിയിൽ കുറഞ്ഞു പോയി എന്ന് ഈയിടെ കേരളം യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഒസെൻ സ്റ്റഡീസ് (Kufos) അറിയിക്കുകയുണ്ടായി. മുൻപ് 8-9 മീറ്റർ താഴ്ച ഉണ്ടായിരുന്നിടത്തു ഇപ്പോൾ ഒന്നരയും രണ്ടും മീറ്റർ മാത്രമേ താഴ്ചയുള്ളൂ എന്നും, ഏതാണ്ട് 4250 ടൺ മാലിന്യം വേമ്പനാട്ടു കായലിന്റെ അടിയിൽ നിരന്നു കിടക്കുന്നെന്നും അവരുടെ പഠനം പറയുകയുണ്ടായി. അതിനാൽ അടിയന്തിരമായി ചെയ്യേണ്ടത്, അടിഞ്ഞു കൂടിയിരിക്കുന്ന മണലും എക്കലും ചെളിയും മാറ്റി ആറുകളുടെയും തൊടുകളുടെയും ആഴം വർധിപ്പിക്കണം, കൂടാതെ വേമ്പനാട്ടു കായലിന്റെ മടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന ടൺ കണക്കിന് മാലിന്യങ്ങളും ചെളിയും പ്ലാസ്റ്റിക്കും അതിവേഗം നീക്കാം ചെയ്യണം. എന്നാലേ വെള്ളപ്പൊക്കം കാര്യക്ഷമമായി ഇല്ലാതാക്കാനാകൂ
.ഫേസ് ബുക്കിൽ എഴുതിയത്