ഏറുമാടത്തിൽ സൂക്ഷിച്ചു വെച്ച കോടയും, ചാരായവും പിടികൂടി.
സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ജനമൈത്രി എക്സൈസ് സ്‌ക്വാഡ് അട്ടപ്പാടിയും, അഗളി എക്സൈസ് റെയിഞ്ചും ചേർന്ന് മണ്ണാർക്കാട് താലൂക്കിൽ പുതൂർ വില്ലേജിൽ അരളിക്കോണം ദേശത്ത് വേടാംകുളത്തിന് സമീപത്ത് നിന്നും 10 ലിറ്റർ ചാരായവും, ചാരായനിർമ്മാണത്തിനു വേണ്ടി സൂക്ഷിച്ചു വെച്ച 180 ലിറ്റർ കോടയും കണ്ടെത്തി നശിപ്പിച്ചു.
ആനശല്യം ഒഴിവാക്കുന്നതിനായി വേടാംകുളത്തിന് സമീപത്തുള്ള ആൽമരത്തിന് മുകളിലായുള്ള ഏറുമാടത്തിൽ സൂക്ഷിച്ചു വെച്ച 180 ലിറ്റർ കോടയും,ചാരായവുമാണ് കണ്ടുപിടിച്ചു കേസ് എടുത്തത്.ടി സമയം ആരെയും പ്രതിയായി കണ്ടു കിട്ടിയില്ല
.അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ജയപ്രകാശ് ജി ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്.ആർ, ഫ്രെനെറ്റ് ഫ്രാൻസിസ്, രങ്കൻ.കെ, അഗളി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ.കെ, സിവിൽ എക്സൈസ് ഓഫീസർ മൂസാപ്പ, പ്രേംകുമാർ എക്സൈസ് ഡ്രൈവർ ജയപ്രകാശ്.വി എന്നിവർ ചേർന്നാണ് കേസ് കണ്ട് പിടിച്ചത്. KEN