കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു

Share News

മാനന്തവാടി:  കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു.  താഴെ തലപ്പുഴ  കുറിച്യ തറവാട്ടിലെ ഭീമൻ ചക്കയാണ് കാപ്പാട്ടു മലയിലെ ചക്കയുടെ റെക്കോർഡ് തകർത്തത്.  57 കിലോയാണ് താഴെ  തലപ്പുഴ കുറിച്യ തറവാട്ടിലെ ചക്കയുടെ തൂക്കം. 53. കിലോയായിരുന്നു കഴിഞ്ഞ ദിവസം കാപ്പാട്ടുമലയിൽ വിളഞ്ഞ ചക്കയുടെ തൂക്കം. . തറവാട്ടു കാരണവർ ചന്തുവും  മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി കെ ഗോപിയും യും മറ്റ് രണ്ടുപേരും ചേർന്നാണ് ചക്ക പറിച്ച് താഴെയിറക്കിയത്. പത്തു വർഷം മാത്രം പ്രായമുള്ള പ്ലാവിൽ നിന്നാണ് ഇത്ര വലിയ ചക്ക ലഭിച്ചത്. പുതിയ ചക്കയുെടെ വിവരങ്ങൾ ഗിന്നസ് റെക്കോർഡിലേക്ക് ചേർക്കാനുളള ഒരുക്കത്തിലാണ് കൃഷി വകുപ്പധികൃതരും തറവാട്ടുകാരും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു