
കാര്‍ഷികമേഖലയില്‍ പ്രാധാന്യം നൽകി മൂന്നാംഘട്ട സാമ്പത്തിക പാക്കേജ്
ന്യൂഡല്‍ഹി:കേന്ദ്രത്തിൻറെ പ്രത്യേക സാമ്പത്തിക പാക്കേജ് മൂന്നാംഘട്ടം പ്രഖ്യാപിക്കുന്നു. കൃഷി, ഭക്ഷ്യധാന്യ അനുബന്ധ മേഖലയ്ക്കുമായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 11 പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
പ്രഖ്യാപിക്കുന്നതില്‍ എട്ട് പദ്ധതികള്‍ കാര്‍ഷികമേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങളുമാണ്.
കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഉത്തേജനമാകും.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പിഎം കിസാന്‍ ഫണ്ട് വഴി 18,700 കോടി കൈമാറി പിഎം ഫസല്‍ഭീമ യോജന വഴി 6,400 കോടി രൂപ നല്കി യെന്നും മന്ത്രി പറഞ്ഞു. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 85 ശതമാനം ചെറുകിട കര്‍ഷകരുണ്ട്. 4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് രണ്ട് മാസത്തിനിടെ നല്‍കിയതും ചെമ്മീന്‍ കൃഷികാര്‍ക്ക് ഉള്‍പ്പടെ നല്‍കിയ സഹായവും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിസന്ധിക്കിടയിലും ഇന്ത്യ കാര്‍ഷിക മേഖലയില്‍ വിജയം കൈവരിച്ചു.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര, ചണം എന്നിവയുടെ പ്രധാന ഉല്‍പ്പാദകര്‍ ഇന്ത്യയാണെന്നും മന്ത്രി അറിയിച്ചു
ഇന്നത്തെ പ്രഖ്യാപനങ്ങള്‍
കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി. രണ്ട് കോടി കര്‍ഷകര്‍ക്ക് സഹായം
ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് 10,000 കോടി രൂപ
രാജ്യാന്തര ബ്രാന്‍ഡുകളുടെ വികസനചത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക ക്ലസ്റ്റര്‍ രൂപീകരിക്കാം
വനിത ക്ലസ്റ്ററുകള്‍ക്ക് ഊന്നല്‍ നല്‍കും
കയറ്റുമതിക്ക് സര്‍ക്കാര്‍ സഹായം
മത്സ്യതൊഴിലാളികള്‍ക്ക് ഇരുപതിനായിരം കോടി
വിളകളുടെ സംഭരണം മെച്ചപ്പെട ുത്താന്‍ തുക
മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കും
മൃഗസംരക്ഷണ മേഖലയ്ക്കായി 13,343 കോടി രൂപ
രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍ 53 കോടി കന്നുകാലികള്‍ക്ക് നല്‍കും
പശുക്കളുടെ കുളമ്ബു രോഗം നിയന്ത്രിക്കാന്‍ ദേശിയ പദ്ധതി
മൃഗസംരക്ഷണ പരിപാലന മേഖലയുടെ അട ിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി
ഗംഗതീരത്ത് ഔഷധസസ്യ കൃഷിക്ക് 808 ഹെക്‌ടര്‍ ഇടനാഴി
ഔഷധ സസ്യങ്ങളുടെ കൃഷിക്ക് 4,000 കോടി രൂപ നീക്കിവയ്ക്കും
ഔഷധങ്ങളുടെ വിതരണത്തിന് ദേശിയ ശൃംഖലയുണ്ടാക്കും
ഗംഗ നദിക്കരയിലും ഔഷധ കൃഷിക്കുള്ള സഹായം നല്‍കും
പാല്‍ സംസ്ക്കരണ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് പിന്തുണ
തേനീച്ച വളര്‍ത്തല്‍ പദ്ധതികള്‍ക്ക് 500 കോടി രൂപ. ഇതുവഴി രണ്ടു ലക്ഷം പേര്‍ക്ക് കൂടുതല്‍ വരുമാനം
പച്ചക്കറികളും പഴങ്ങളും സംഭരിക്കാനും അടുത്തുള്ള ചന്തകളില്‍ എത്തിക്കാനും 500 കോടി
വേഗം കേടാകുന്ന കാര്‍ഷിക വസ്തുക്കളുടെ പട്ടിക വിപുലീകരിച്ചു. ഇത്തരം സാധനങ്ങളുടെ വില്‍പ്പനയ്ക്കും സംഭരണത്തിനും സബ്സിഡി
അവശ്യസാധനിയമത്തില്‍ ഭേദഗതി വരുത്തും