കിഫ്ബി പദ്ധതികൾ വേഗം പൂർത്തികരിക്കണം: മുഖ്യമന്ത്രി

Share News

വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികൾ എത്രയും വേഗം പൂർത്തികരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടണം. ഇക്കാര്യ
ത്തിൽ ബന്ധപ്പെട്ട സെക്രട്ടറിമാരുമായി ആലോചിച്ച് നടപടി ത്വരിതപ്പെടു
ത്തണം. റോഡ് വീതി കൂട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകണം. 50 കോടിക്ക് മുകളിലുള്ള പദ്ധതികൾ രണ്ടാഴ്ചയി
ലൊരിക്കൽ അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ റിവ്യൂ ചെയ്യും. മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി തലത്തിൽ അവലോകനം നടത്തും.

100 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ മേൽനോട്ടത്തിനായി കൺസൾ
ട്ടൻസി ഏർപ്പാടാക്കുന്ന കാര്യം ആലോചിക്കും. സെപ്തബറോടെ പൊതു
മരാമത്ത് ജോലികൾ ആരംഭിക്കാനാകണം. കോവിഡിനിടയിലും പദ്ധതി
കൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

54,391 കോടി രൂപയുടെ 679 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 125 ഓളം പദ്ധതികൾ ഈ വർഷം ഡിസംബറിനുളളിൽ പൂർത്തി
കരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്‌ളൈ ഓവറുകൾ ഉടൻ പൂർത്തിയാക്കും. 50 കോടിക്കു മുകളിലുള്ള പദ്ധതിക
ളാണ് അവലോകനം ചെയ്തത്.

യോഗത്തിൽ മന്ത്രിമാരായ ഡോ. ടി.എൻ. തോമസ് ഐസക്, ജി. സുധാകരൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു