കുട്ടിക്കൽ ഉരുൾപ്പൊട്ടലിൽ കുടുംബത്തോടെ ജീവനുകൾ നഷ്ടപ്പെട്ട ഒറ്റലങ്കൽ മാർട്ടിന്റെ കുടുംബം. അമ്മയടക്കം 6 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആദരാഞ്ജലികൾ…….

Share News

കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ഒരു കുടുംബത്തിനെ ഒന്നാകെ; പ്രകൃതി ദുരന്തത്തിന് ഇരയായത് ഒറ്റലാങ്കല്‍ മാര്‍ട്ടിൻ്റെ കുടുംബം; ജീവന്‍ പൊലിഞ്ഞത് മൂന്ന് മക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനെ; പ്രദേശത്ത് മൂന്ന് വീടുകള്‍ ഒലിച്ചുപോയി; ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഉരുള്‍ പൊട്ടലില്‍ ആകെ പതിമൂന്ന് പേരെ കാണാതായതായി റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും

ശക്തമായ മലവെള്ളപാച്ചില്ലിൽ കൂട്ടിക്കല്ലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാക്കെ.ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.

കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രദേശത്ത് മൂന്ന് വീടുകള്‍ ഒലിച്ചുപോയതെന്നാണു റിപ്പോര്‍ട്ട്. മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായതില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.കുടുംബത്തിലെ ചിലര്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴുക്കിവിടാന്‍ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുള്‍പൊട്ടി വീടുകള്‍ ഒലിച്ചു പോയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Share News