കോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്ന പ്രവാസി സുഹൃത്തുക്കളോട്

Share News

കോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്ന പ്രവാസി സുഹൃത്തുക്കളോട് സ്നേഹപൂർവ്വം….

  1. ഒരു പക്ഷെ വൈകാതെ സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങി എന്ന് വരാം. എന്നാൽ പോകാൻ തീരുമാമെടുക്കും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്നും ജീവിക്കാൻ അവിടെ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ എന്നും വെറുതെ ഒരു പഠനം നടത്തുക.
  2. ആവേശം കേറിയാണ് പോക്കെങ്കിൽ പോകുന്ന അത്ര എളുപ്പത്തിൽ ഇങ്ങോട്ട് മടങ്ങാനാകില്ല എന്ന യാഥാർഥ്യം മറക്കരുത്. രാജ്യം പൂർണ്ണ കോവിഡ് മുക്തമാക്കും വരെ ഇങ്ങോട്ടുള്ള ഗേറ്റ് തുറക്കില്ലന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

3.പ്രതിസന്ധിയിൽ പിടിച്ചു നിന്നവരാണ് ലോകത്ത് വിജയം കൈവരിച്ചതെന്ന് ഇടക് ഓർമ്മയിൽ കൊണ്ട്‌ വരാൻ ശ്രമിക്കുക.

  1. കോവിഡ് പ്രതിസന്ധി അവസാനിച്ചു കമ്പനികളെല്ലാം പഴയ അവസ്ഥയിലേക്ക് മടങ്ങാൻ കുറഞ്ഞ നാളുകൾ മതി. ആ സമയത്ത് തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് അവിടെക്കൊരു മടക്കം ഉണ്ടായെന്ന് വരില്ല.
  2. തറവാട്ട് കാരണവന്മാരെ പോലെ നമ്മങ്ങളിരിക്കുന്ന നിലവിലെ ജോലി കസേര നഷ്‌ടപ്പെട്ടാൽ അത്‌ പോലെ മറ്റൊരിടത്ത് നിങ്ങൾക്ക് പയറ്റി നിൽക്കാനായെന്ന് വരില്ല.
  3. നീർക്കോലി മൂത്ത് മൂർഖനായയവരാണ് ഗൾഫിൽ പലരും, വർഷങ്ങളുടെ ശ്രമഫലമാണ് നിലവിലെ പദവി. അവിടെ ശരിക്കുള്ള മൂർഖന്മാർ കേറി ഇരുന്നാൽ ഇത് വരെ ഇരുന്നത് നീർക്കോലി ആണെന്ന് കമ്പനി തിരിച്ചറിയും. പിന്നെ പറയണ്ടല്ലോ !
  4. ഇതിനൊക്കെ പുറമെ ജീവിതം സായാഹ്നത്തിൽ നാട്ടിലെത്തിയാൽ ബ്രോസ് പിള്ളേരുടെ ഇടയിൽ ഒരു ജോലി തരപ്പെടുക പോലും സാധ്യമല്ല. ജോലി ഇല്ലാത്തവൻ അകത്ത് നിന്നും പുറത്ത് നിന്നും ഏൽക്കേണ്ടി വരുന്ന മാനസീക പീഡനം ചെറുതായിരിക്കില്ല.

എല്ലാം ശരിയാകും, ഈ സമയവും കടന്ന് പോകും. അത്യാവശ്യക്കാര് വഴിയിൽ ഇറങ്ങട്ടെ നമുക്ക് യാത്ര തുടരാം. ലക്ഷ്യം കാണാതിരിക്കില്ല.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു