കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

Share News

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി വിവിധ പഞ്ചായത്തുകളിലായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടത്. നേരത്തെ ഏറ്റെടുത്ത 164 കെട്ടിടങ്ങള്‍ക്ക് പുറമേയാണിത്.

ഓമല്ലൂര്‍, പുറമറ്റം, ചിറ്റാര്‍, കുന്നന്താനം, ഇരവിപേരൂര്‍, ആറന്മുള, ചെന്നീര്‍ക്കര, ഏറത്ത്, എഴുമറ്റൂര്‍, ചിറ്റാര്‍, കലഞ്ഞൂര്‍, കൊടുമണ്‍, കുളനട, മെഴുവേലി, മല്ലപ്പുഴശേരി, മൈലപ്ര, നാറാണമൂഴി, നിരണം, റാന്നി, റാന്നി പഴവങ്ങാടി, തുമ്പമണ്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിലേക്ക് എത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്തിരിക്കുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു