കർമ്മനിരതരായി കൊല്ലം രൂപതാ കെസിവൈഎം യുവജനങ്ങൾ

Share News

കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധ സേവന രംഗത്തും കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കൊല്ലം രൂപതയിലെ യുവജങ്ങൾ തീരുമാനിച്ചു. കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ നേതൃത്വത്തിൽ, രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് പ്രസ്തുത തീരുമാനം ഉരുത്തിരിഞ്ഞത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾക്കു അനുസരിച്ചു രൂപതയുടെ സോഷ്യൽ സർവീസ് വിംഗ് ആയ QSSS മായി ചേർന്ന് , കെസിവൈഎം സോഷ്യൽ സർവീസ് വിഭാഗമായ ഒപ്പം ആണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു നടപ്പിലാക്കുന്നത്. പ്രവാസികളുടെ മടങ്ങി വരവിനോട് ബന്ധപ്പെട്ടു ഗൃഹനിരീക്ഷണത്തിനും മറ്റുമായി സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങൾക്കും, പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്തുണയും സഹകരണവും കെസിവൈഎം കൊല്ലം രൂപത ഉറപ്പ് നൽകി. കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ പോൾ ആൻ്റണി മുല്ലശ്ശേരി പിതാവ്, QSSS ഡയറക്ടർ ഫാ. അൽഫോൺസ്, അസി.ഡയറക്ടർ ഫാ.ജോ ആൻ്റണി, കെസിവൈഎം ഡയറകടർ ഫാ.ഷാജൻ നൊറോണ SDB, ഫാ.ജോസ് ജോണി, ICYM മുൻ ജനറൽ സെക്രട്ടി പോൾ ജോസ് തുടങ്ങിയവർ സംസാരിച്ചു.
കെസിവൈഎം കൊല്ലം രൂപത പ്രസിഡന്റ് എഡ്‌വേർഡ്‌ രാജുവിന്റെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസ് സമ്മേളനത്തിൽ രൂപതാ ജനറൽ സെക്രട്ടറി മനീഷ് മാത്യൂസ്, ആനിമേറ്റർ സിസ്റ്റർ മേരി രജനി, മിജാർക് പ്രതിനിധി ഡെലിൻ ഡേവിഡ്, LCYM സംസ്ഥാന വൈസ് പ്രസിഡന്റ് വിപിൻ ക്രിസ്റ്റി മറ്റ് രൂപതാ സമിതി ഭാരവാഹികളായ കിരൺ ക്രിസ്റ്റഫർ, നിധിൻ എഡ്‌വേർഡ്, കാതറിൻ, മാനുവൽ ആൻ്റണി, സോബിൻ സെറാഫിൻ, നീതു, വിവിധ ഫെറോന ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻ്റ്, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു