
ജൂൺ 15 മുതൽ സമ്പൂർണ ലോക്ക് ഡൗൺ:പ്രചരിക്കുന്നത് വ്യാജ വർത്തയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം 15 മുതല്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹിന്ദി ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വ്യാജവാര്‍ത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്.
ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കി. ട്രെയിന്‍ വ്യോമ ഗതാഗതം എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വന്നതോടെയാണ് തീരുമാനം- ഇതായിരുന്നു സന്ദേശം.വാര്‍ത്താചാനലിന്റെ ദൃശ്യത്തില്‍ സന്ദേശം വ്യാജമായി എഴുതിച്ചേര്‍ക്കുകയായിരുന്നു.