ജോസ് കെ മാണി എംപിയുടെ മകളുടെ മനസമ്മതം; ചടങ്ങുകൾ പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ;
അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെഎം മാണിയുടെ ചെറുമകളും ജോസ് കെ മാണിയുടെയും നിഷ ജോസ് കെ മാണിയുടെയും മകളുമായ പ്രിയങ്കയുടെ മനസമ്മത ചടങ്ങുകൾ നടന്നു.
പ്ലക്കാട്ട് തോമാച്ചന്‍റെയും ഗീതയുടെയും മകനായ കുര്യനാണ് പ്രിയങ്കയുടെ പ്രതിശ്രുത വരൻ. പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ പാലാ രൂപതാദ്ധൃക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആശീര്‍വദത്തില്‍ നടന്ന ചടങ്ങിൽ ഇരുകൂട്ടരുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.