ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം:മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ചി​ല സ​മ​ര​പ​രി​പാ​ടി​ക​ള്‍ സ​ജീ​വ​മാ​കു​ന്നു​ണ്ട്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ ആ​രും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യം എ​ല്ലാ​വ​രും ഓ​ര്‍​ക്ക​ണം. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ പ​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന ഘ​ട്ട​മാ​ണി​ത്. അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ല്‍ ഒ​ഴി​വാ​ക്കാ​നാ​വു​ന്ന സ​മ​ര​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ലാ​ണ്. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. ചി​ല സ്ഥ​ല​ങ്ങ​ളി​ലെ​ങ്കി​ലും സ​മ​ര​ക്കാ​രു​മാ​യി ശാ​രീ​രി​ക​മാ​യി ഇ​ട​പെ​ടേ​ണ്ട സ​ഹാ​ച​ര്യ​മു​ണ്ടാ​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു