തെങ്ങിനൊപ്പം മറ്റ് കൃഷിയും ഉത്പാദന വർധനയും: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ്

Share News

തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും അതിലൂടെ ഉത്പാദന വർധനയും വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച (ജൂൺ 16 ) വൈകിട്ട് മൂന്നു മുതൽ 4.30 വരെ സംഘടിപ്പിക്കുന്ന ലൈവ് പരിപാടിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിനു കീഴിൽ കാസർകോഡുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ഹരിതകേരളം മിഷനിൽ നിന്നും വിദഗ്ദ്ധർ പങ്കെടുക്കും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയും സംശയനിവാരണവും തത്സമയം ലൈവിലൂടെ നൽകും. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം.

തെങ്ങു കൃഷിയിടങ്ങളിൽ മറ്റ് അനുയോജ്യ വിളകൾ കൃഷി ചെയ്യേണ്ടരീതി, കൃഷിയിറക്കാൻ അനുയോജ്യ സമയം, പരിപാലനം, ഉത്പാദന വർധനക്ക് സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ തുടങ്ങിയവ പരിപാടിയിൽ വിശദമാക്കും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു