
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
വയനാട്: തെരഞ്ഞെടുപ്പ് ജോലിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട്ടിലെ സുൽത്താൻബത്തേരിയിലാണ് സംഭവം. എആർ ക്യാമ്പിൽ നിന്നെത്തിയ കരുണാകരൻ ആണ് മരിച്ചത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു