തൊടുപുഴയിലെ അതിമനോഹരമായ ചില സ്ഥലങ്ങൾ
മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനാണ് തൊടുപുഴ. ദ്യശ്യം, ആട് 2, കുഞ്ഞിക്കൂനൻ, വെള്ളിമൂങ്ങ, പാപ്പി അപ്പച്ചാ, ഇവിടം സ്വർഗ്ഗമാണ് , രസതന്ത്രം, കഥ പറയുമ്പോൾ, മേരിക്കൊണ്ടൊരു കുഞ്ഞാട് , എൽസമ്മ എന്ന ആൺകുട്ടി,ഓം ശാന്തി ഓശാന,സ്വർണ്ണ കടുവ , വിസ്മയത്തുമ്പത്ത്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ഇത് താൻഡാ പോലീസ് ,എബി, പാപനാസം, വെറുതെ ഒരു ഭാര്യ , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും സ്വലേ ,സ്വപ്ന സഞ്ചാരി, മഹേഷിന്റെ പ്രതികാരം, ആകാശമിഠായി , നാടൻ പെണ്ണും നാട്ടുപ്രമാണിയും ,തോപ്പിൽ ജോപ്പൻ , കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ ,അങ്ങനെ വളരെയധികം ഹിറ്റ് സിനിമകൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്… തൊടുപുഴ ഒരു ഭാഗ്യ ലൊക്കേഷനായി സിനിമാക്കാർ കരുതുന്നു…. തൊടുപുഴ അതിമനോഹരമായ സ്ഥലമാണ്…ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍, നയനമനോഹരമായ കാഴ്ചകള്‍,നന്മയുള്ള ജനങ്ങൾ എല്ലാംകൊണ്ടും സ്വർഗ്ഗമാണ് തൊടുപുഴ. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 60 കിലോമീറ്റർ ദൂരെയാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്. നമ്മൾ ജനിച്ചു വളർന്ന , നമ്മുടെ ബാല്യകാലം ചിലവിട്ട സ്ഥലങ്ങൾ നമുക്കെന്നും പ്രിയപ്പെട്ടതായിരിക്കും . ജീവിതത്തിൽ നമ്മൾ എവിടെയൊക്കെ എത്തിയാലും ആ ഗൃഹാതുരമായ നല്ല ഓർമ്മകൾ നമ്മളുടെ മനസ്സിലുണ്ടാവും…. ഒരു തൊടുപുഴക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു തൊടുപുഴക്ക് തുല്യം…തൊടുപുഴ മാത്രം … © Jubin /ശ്രീ ജുബിൻകുരിയൻ ഫേസ് ബുക്കിൽ എഴുതിയത് .