തോമസ് സാറിൻെറ വീട്ടുകാരിതത്തക്കിളി കുടുംബത്തിൽ സജീവം .

Share News

കൂട്ടിലടച്ച തത്തയല്ല,ഇത് വീട്ടുകാരിക്കിളി.

കൊറോണക്കാലത്ത് എൻ്റെ വീട്ടിലെത്തിയ അതിഥിയാണ് ഞങ്ങൾ RIO എന്നു വിളിക്കുന്ന SUN CONURE വിഭാഗത്തിൽ പെട്ട ഈ മനോഹര പക്ഷി.Rioooo…… എന്നു വിളിച്ചാൽ അവൻ ഞങ്ങളുടെ തലയിലും തോളത്തും കൊഞ്ചിയും കുഴഞ്ഞും കയറിയും ഇറങ്ങിയും നടക്കും.

ഇവനെ കൂട്ടിലിട്ടല്ല വളർത്തുന്നത്. വീടിനകത്തു സ്വതന്ത്രമായി വളരുകയാണ്. എൻ്റെ കൊച്ചുമകൻ മനുവാണ് RIO ൻ്റെ പരിചാരകനും പരിശീലകനും. ചെറിയൊരു സിറിഞ്ചിലാണ് ഭക്ഷണം നല്കുന്നത്. എൻ്റെ ഭാര്യ ഷേർളിയും കുഞ്ഞിച്ചിറകുകളുള്ള RIO യുടെ പരിചരണത്തിൽ ശ്രദ്ധിക്കുന്നു.

കോവിഡിൻ്റെ അനിശ്ചിതത്വം തുടരുന്ന ഈ കാലത്ത് നാം പകർന്നു കൊടുക്കുന്ന , നമുക്ക് ലഭിക്കുന്ന സ്നേഹം എത്രമാത്രം ആശ്വാസകരവും സന്തോഷ പ്രദവുമാണെന്ന് RIO എന്ന കുഞ്ഞു പക്ഷി പോലും നമ്മോട് പറയുന്നു-

പ്രൊഫ കെ വി തോമസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു