നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 കിറ്റുകള്‍

Share News

കോട്ടയം മുന്‍ഗണനേതര വിഭാഗം സബ്സിഡി റേഷൻ കാർഡുടമകൾക്കുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടു ദിവസം പിന്നിട്ടു. ഇതുവരെ 22, 238 പേർ റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങി.
ഏറ്റവും കൂടുതൽ വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്. 7289 പേരാണ് ഇവിടെ കിറ്റ് വാങ്ങിയത്. ചങ്ങനാശേരി-4665, കാഞ്ഞിരപ്പള്ളി-2921, മീനച്ചിൽ-3971, വൈക്കം-3392 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്.

റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ് വിതരണം. രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പരുകളുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇന്നും (മെയ് 11), നാല്, അഞ്ച് നമ്പരുകളിലുള്ളവര്‍ക്ക്-13നും എട്ട്, ഒന്‍പത് നമ്പരുകളിലുള്ളവര്‍ക്ക് 14നുമാണ് വിതരണം.

നിശ്ചിത തീയതികളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് കിറ്റുകൾ ലഭ്യമാക്കും.

മുൻഗണനേതര നോൺ സബ്സിഡി (വെള്ള കാർഡ്) വിഭാഗത്തിനുള്ള കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിക്കും.

എ.എ.വൈ വിഭാഗത്തിലുള്ള 34,855 പേർക്കും പി.എച്ച്.എച്ച് വിഭാഗത്തിലുള്ള 1,60,998 പേർക്കും നേരത്തെ കിറ്റുകൾ നല്‍കിയിരുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു