നുരഞ്ഞുയർന്ന്.. ഷാപ്പുവർത്തകൾ
കൊച്ചി. മദ്യത്തെക്കുറിച്ചുള്ള വാർത്തകൾക്ക് എപ്പോഴും മാധ്യമങ്ങളിൽ വലിയ സ്ഥാനം ഉണ്ട്. വായനക്കാരുടെ താല്പര്യം മാനി ക്കുന്നുവെന്നാണ് പലപ്പോഴും സ്വലേ ന്യായം പറയുന്നത്.
മെയ് 14-ന് തലേ ദിവസം എറണാകുളം ജില്ലയിൽ കള്ളുകുടിക്കുന്നവർക്ക് ഉണ്ടായ വിഷമങ്ങൾ മനോരമ കൊച്ചി എഡിഷനലിൽ വിശധികരിച്ചു.
നുരഞ്ഞുയർന്ന്.. എന്ന് അഞ്ചുകോളം തലകെട്ടിൽ നാലു ചിത്രങ്ങൾ അടങ്ങിയതാണ് വാർത്ത.” വടുതല ഷാപ്പിൽ ഇന്നലെ കള്ള് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര, “-എന്ന ചിത്രത്തിലെ ആരുടേയും മുഖം വ്യക്തമല്ലാത്തതുകൊണ്ടു വടുതലക്കാർ പോലും ആരെയും തിരിച്ചറിയില്ല. “ചതിച്ചു മോനെ :”- എന്ന ഈ വി ശ്രീകുമാർ എടുത്ത ചിത്രം എഴുപുന്ന ഷാപ്പിനു മുമ്പിൽ തിരക്ക് കാരണം കള്ള് തീർന്നതിനെ തുടർന്ന് ഷാപ്പ് ഉച്ചയോടെ അടച്ചതറിയാതെ എത്തിയ ടു വീലർ യാത്രക്കാർ നിരാശയോടെ ഗെയ്റ്റിനു മുമ്പിൽ നിൽക്കുന്നതാണ്. രണ്ടുപേരുടേയും മുഖം മറഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നമ്പർ വായിക്കാം.
ജയിച്ചു മോനേ :- എന്ന തകെട്ടു നൽകിയ ശ്രീ ടോണി ഡൊമിനിക്ക് വളരെ നേരത്തെ കള്ളുഷാപ്പിന് മുമ്പിൽ എത്തിയതായി മനസ്സിലാകും. നേരത്തെ എത്തി ക്യു വിൽ നിന്ന് കള്ളുവാങ്ങി സന്തോഷത്തോടെ മടങ്ങുന്ന കൊച്ചി നഗരത്തിലെ ദൃശ്യം ആയിരുന്നു അത്. വെള്ളകുപ്പിയിൽ കളുമായി മടങ്ങുന്ന ഒരാളുടെ പുറകിൽ നിന്നുള്ള ദൃശ്യമാണ് അയാൾ അറിയാതെ ടോണി എടുത്തത്.
തുറന്ന വാതിൽ, മറന്നത് മറക്കരുതാത്തത്, തുറക്കാത്ത വാതിൽ, ചെത്ത് വൈകി, കള്ളിനു ക്ഷാമം, 98 ഷാപ്പ് തുറന്നു .. എന്നിങ്ങനെയുള്ള വിവിധ തലക്കെട്ടിലും കള്ളുവിശേഷങ്ങൾ ഉണ്ട്.