പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കര്‍ദ്ദിനാളുമാരുടെ കൂടിക്കാഴ്ചനടത്തി
ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തി .കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിസിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയിലെ കര്‍ദിനാളുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, , മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് രാവിലെ 11ന് പ്രധാനമന്ത്രിയെ കണ്ടത്.