പ്രവാസികള്‍ക്ക് ഐസൊലേഷന്‍ ഒരുക്കാന്‍ ഫരീദാബാദ് രൂപത

Share News

ന്യൂഡല്‍ഹി: പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തില്‍ സജീവമായതോടെ അവര്‍ക്കു താമസസൗകര്യം ഒരുക്കാന്‍ ഡല്‍ഹിയിലെ ഫരീദാബാദ് സീറോ മലബാര്‍ രൂപത രംഗത്ത്. തൊടുപുഴക്കടുത്തുള്ള തൊമ്മന്‍കുത്തിലെ രൂപതയുടെ സെമിനാരിയാണ് ഐസൊലേഷന്‍ സൗകര്യം ഒരുക്കാനായി സര്‍ക്കാരിനു നല്‍കിയത്. നാല്പതോളം പേര്‍ക്ക് ഇവിടെ താമസിക്കാനാകും. ജില്ലാ കളക്ടറും വില്ലേജ് അധികൃതരും ഇതു സംബന്ധിച്ചു രേഖകള്‍ റെക്ടര്‍ ഫാ. ജേക്കബ് നങ്ങേലിമാലിക്ക് കൈമാറി.

ഇടുക്കി ജില്ലാ ദുരന്ത നിര്‍മാര്‍ജന അഥോറിറ്റി ചെയര്‍മാനാണ് ഇതിനായുള്ള അറിയിപ്പു നല്‍കിയത്. സമൂഹനന്മയ്ക്കായുള്ള എല്ലാ സംരഭങ്ങളുമായി കത്തോലിക്കാ സഭയും ഫരീദാബാദ് രൂപതയും സഹകരിക്കുമെന്ന് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. അരുണ്‍ മഠത്തുംപടി എന്നിവരാണ് തൊമ്മന്‍കുത്തിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു