ബൽബീർ സിങ് സീനിയർ യാത്രയായി.
രാജ്യം തെല്ല് അഹങ്കാരത്തോടെ നെഞ്ചിലേറ്റിയ ഒരു കായിക ഇനമായിരുന്നു ഹോക്കി. ഒളിമ്പിക്സിൽ ഉൾപ്പടെ കോരിത്തരിപ്പിക്കുന്ന വിജയങ്ങൾ നേടിയ ഹോക്കി എന്നാൽ ബൽബീർ സിങ് എന്ന് ഒരു കാലഘട്ടം അടയാളപ്പെടുത്തി വച്ചു.

സ്വാതന്ത്രത്തിനു ശേഷം ഇന്ത്യ ഹോക്കിയിൽ ആദ്യ സ്വർണ്ണം നേടിയ 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ബൽബിർ സങിൻ്റെ സ്റ്റിക്കിൽ നിന്നായിരുന്നു. തുടർന്നു അനിഷേധ്യമായ നിരവധി സുവർണ്ണ വിജയങ്ങൾ. 1957 ൽ രാജ്യം അദ്ദേഹത്തെ പത്മശീ നല്കി ആദരിച്ചു. ഒളിമ്പിക്സ് കമ്മിറ്റി തിരഞ്ഞെടുത്ത ഏറ്റവും മികച്ച 16 താരങ്ങളിലൊരാളായ അദ്ദേഹത്തിൻ്റെ കാലം രാജ്യത്തിൻ്റെ കായിക താരങ്ങൾക്ക് എക്കാലവും പ്രചോദനമാണ്.ആധുനിക ഇന്ത്യയിലെ ധ്യാൻചന്ദെന്ന് വിശേഷിക്കപ്പെട്ട പത്മശ്രീ ബൽബിർ സിങ് സീനിയറിൻ്റെ സ്മരണയ്ക്കു മുന്നിൽ കൂപ്പുകൈ .