
മദ്യപാനികൾക്ക് പ്രസ്ഥാനവും പ്രസ്താവനയും
കൊച്ചി ;മദ്യവിൽപ്പന പെർമിറ്റ് വഴി നിയന്ത്രിച്ചു മദ്യലഭ്യതയിൽ കുറവുവരുത്തണമെന്നു ഫോറം ഫോർ സോഷ്യൽ ഇന്ററസ്റ്റസ് എന്ന സംഘടന ആവശ്യപ്പെട്ടുവെന്നു മനോരമയുടെ കൊച്ചി ലേഖകൻ വാർത്ത നൽകി.
ബവ്‌റിജസ് ഔട്ലെറ്റിൽ നിന്ന് ഒരാൾക്ക് ഒരേ സമയം 3 ലിറ്റർ വിതം എത്ര പ്രാവശ്യം വേണമെങ്കിലും വാങ്ങാമെന്നതിനാൽ മദ്യം മറിച്ചു വിൽക്കുന്നത് വ്യാപകമാണെന്നും, മദ്യ വിൽപ്പനയില്ലാത്ത ദിവസങ്ങളിൽപ്പോലും ഇത്തരത്തിൽ മദ്യം ലഭിക്കും. 30 വയസ്സ് കഴിഞ്ഞവർക്ക് ആഴ്ചയിൽ 1 കുപ്പി മദ്യം എന്നനിലയ്ക്കു ഏക്സയിസ് ഓഫീസുകളിൽ നിന്നും പെർമിറ്റ് നൽകി മദ്യ വിൽപ്പന നിയന്ത്രിക്കണമെന്നും വാർത്തയിൽ പറയുന്നു.
മദ്യപെർമിറ്റ് ആധാർ കാർഡുമായി ബന്ധിപ്പിച് ബയോമെട്രിക് സ്മാർട്ട് കാർഡ് ആയി നൽകണം. പെർമിറ്റ് ഫീസ് ആയി 500 രൂപ ഈടാക്കാം, വെൻഡിങ് മെഷിനുകളിലൂടെ ഏക് സയിസ് ഓഫീസുകളിൽ മാത്രമേ മദ്യവിൽപ്പന അനുവദിക്കാവൂ എന്നും ഫോറം നിർദേശിച്ചുവെന്നു സ്വലേ പറഞ്ഞിരിക്കുന്നു. എന്നാൽ ഭാരവാഹികളുടെ പേരുകൾ വാർത്തയിൽ വന്നിട്ടില്ല. അവർ മറഞ്ഞിരിക്കുവാൻ ആഗ്രഹിക്കുന്നവരായിരിക്കും.
മദ്യവിതരണത്തിന് ആപ്പും അനുമതിയും ലഭിച്ചെന്നും ഇന്ന് വാർത്തയുണ്ട്. രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ നിലപാടുകൾ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നു. മദ്യപിക്കുന്ന വോട്ടർമാരുടെ താല്പര്യം സംരക്ഷിക്കുമ്പോൾ, മനഃസമാധാവും സമ്പത്തും നഷ്ട്ടപ്പെടുന്നതിൽ വിഷമിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയും വിഷമങ്ങളും കാണാതെ പോകുന്നു.
പൊതുസമൂഹത്തിന്റെ നന്മകൾക്ക് ഉപയോഗിക്കുന്ന പണം, വിവിധ രൂപത്തിൽ സഹായമായി സ്വീകരിക്കുന്നവർ, വലിയ തുക മദ്യപാനത്തിനായിനീക്കിവെക്കുന്നതു തിരിച്ചറിയുന്നതിന് ആപ്പും ബയോ മെട്രിക് കാർഡും ഉണ്ടാക്കുവാൻ തയ്യാറാകുന്നില്ല. വരുമാനത്തിന്റെ മുഖ്യവിഹിതം മദ്യപാനത്തിന് ചിലവഴിക്കുന്നവരെ ഭാവിയിൽ ചികിത്സ നൽകുവാൻ വ്യക്തിവിവരങ്ങൾ സഹായിക്കും.