
മദ്യമൊഴുക്കുമ്പോൾ മറക്കരുത്.
മദ്യശാലകൾ അടഞ്ഞുകിടന്ന ഒന്നരമാസം കേരളത്തിലെ കുടുംബങ്ങളിൽ പൊതുവേയും തെരുവുകളിൽ പൂർണമായും സമാധാനത്തിന്റെ അന്തരീക്ഷം നിലനിന്നു. ഇനി മദ്യശാലകൾ ഓരോന്നായി തുറക്കുകയാണ്. തിരിച്ചുവരുന്ന മദ്യം കോവിഡ് കാലത്തേ കൂടുതൽ ദുസ്സഹമാക്കുമെന്നു ഭയപ്പെടണം.
ഇങ്ങനെ എഡിറ്റോറിയൽ എഴുതുന്ന ദിനപത്രം ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നത് നാടിന്റെ സന്തോഷം ആണ്. നാടിന്റെ നന്മയും സമാധാനവും മുന്നിൽ കണ്ടുകൊണ്ടു ദീപിക മെയ് 13-ന് എഴുതുന്ന മുന്നറിയിപ്പ് സർക്കാരിനും സമൂഹത്തിനുമുള്ളതാണ്. മദ്യവിരുദ്ധ മനോഭാവമുള്ളവർക്ക് പ്രത്യാശ നൽകുന്ന കാഴ്ചപ്പാടിന് നന്ദി.
മദ്യമൊഴുക്കിന്റെ പഴയ നാളുകളിലേക്ക് കേരളം മടങ്ങുമ്പോൾ കുടുംബങ്ങൾക്കു നഷ്ടമാകുന്നത് സ്വസ്ഥതയും സമാധാനവുമാണ്. സുസ്ഥിര വികസനത്തിലേക്കുള്ള വഴിയിൽ ഈ നഷ്ട്ടം മറ്റു പല നഷ്ട്ടങ്ങൾക്കും കാരണമാകുകയും ചെയ്യും. – ദീപിക വ്യക്തമാക്കുന്നു.