മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം

Share News

കള്ള് ഷാപ്പ് ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക സമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു.ലോക് ഡൗൺ കാലഘട്ടത്തിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ആപത്ക്കരമാണ്. തുറന്ന സംസ്ഥാനങ്ങളിൽ ജനത്തിരക്കിനാൽ അവ വീണ്ടും അടക്കേണ്ടി വന്നു.
മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് ജനഹിതം മാനിച്ച് സർക്കാർ പിന്തിരിയണമെന്ന് മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.അതിരൂപതയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട അമ്പത് കേന്ദ്രങ്ങളിലാണ് സമിതി പ്രവൃത്തകർ പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.
വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ, ഷൈബി പാപ്പച്ചൻ, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരി യൂസ, എം പി ജോസി, ചാണ്ടി ജോസ്, കെ.ഒ.ജോയി, ഇ പി വർഗീസ്, പി.ജെ ഷൈ
ജോ, റാഫേൽ കീഴാഞ്ഞലി, വർഗീസ് കൊളരിക്കൽ, ലിസി പോളി എന്നിവർ നേതൃത്വം നൽകി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു