
മഹാരാഷ്ട്രയിൽ മെയ് 31 വരെ ലോക്ക് ഡൗൺ
മുംബൈ: മഹാഷ്ട്രയിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുംബൈ, പൂണെ, മലേഗാവ്, ഔറംഗാബാദ് മേഖലകളിൽ ലോക്ഡൗൺ മെയ് 31 വരെ തുടരും.
മെയ് 17 ന് അവസാനിക്കുന്ന ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറിെൻറ തീർപ്പ് വരാനിരിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര സർക്കാറിെൻറ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഉപമുഖ്യമന്ത്രി അജിത് പവാറും യോഗത്തിൽ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയിൽ 975 ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം 26000 ത്തിലെത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.