മൂന്നാമത്തെ പ്രാവശ്യം വീഡിയോ കോൾ വരുന്ന സമയത്ത് ഒരു അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ ഫോട്ടോ മെസേജായി വന്നതു കണ്ട് ഞടുങ്ങിയ ഞാൻ അയാളുടെ കോൾ കട്ട് ചെയ്ത് “എന്തിനാണ് ഇത്തരം വൃത്തികെട്ട മെസേജുകൾ എനിക്കയക്കുന്നത് “എന്ന് അയാൾക്ക് മെസേജയച്ചു.

Share News

കുറെ മാസങ്ങൾക്ക് മുമ്പ് എനിക്ക് ഫേസ് ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഒരു സ്ത്രീ നാമത്തിലുള്ളത്.

നേരിട്ട് പരിചയമില്ലാത്ത ആളായതുകൊണ്ടും പ്രൊഫൈലിൽ സ്വന്തം മുഖം കൊടുക്കാത്ത വ്യക്തിയായതുകൊണ്ടും ആ വ്യക്തിയുടെ സുഹൃത്തുക്കൾ ആരൊക്കെയാണ് എന്ന് പരിശോധിച്ചപ്പോൾ ആ വ്യക്തിക്ക് ഒരേ ഒരു സുഹൃത്തുമാത്രമേ ഉണ്ടായിരുയുള്ളൂ അത് എന്റെ അകന്ന ഒരു സ്വന്തക്കാരനായിരുന്നു. അത് കൊണ്ട് ആ വ്യക്തിയുടെ കുടുംബത്തിലെ ആരെങ്കിലുമായിരിക്കുമെന്ന് കരുതി റിക്വസ്റ്റ് സ്വീരിച്ചു സുഹൃത്തുക്കളുമായി.


ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം വൈകുന്നേരം ഒരു ആറരയായപ്പോൾ ഞാൻ കണ്ണിൽ മരുന്ന് ഒഴിച്ചു കഴിഞ്ഞ് ഇരിക്കയായിരുന്നു. അപ്പോൾ മെസഞ്ചറിൽ ഒരു വീഡിയോ കോൾ. സാധാരണ വളരെ അടുത്തു പരിചയമുള്ളവർ, അതും കൂടെ പഠിച്ച അച്ചന്മാർ മാത്രമേ എന്നെ മെസഞ്ചറിൽ വിളി ക്കാറുള്ളൂ. കൂട്ടുകാർ ആരെങ്കിലുമായിരിക്കും എന്ന് വിചാരിച്ച് ഞാൻ പെട്ടെന്ന് ഞാൻ ഫോൺ എടുത്ത് ഹലോ എന്നു പ്രതികരിച്ചു.

മറുവശത്തു നിന്ന് പ്രതികരണമുണ്ടായില്ല. കണ്ണട എടുത്തു വച്ച് ആരാണ് വിളിച്ചത് എന്നു ശ്രദ്ധിച്ചപ്പോൾ ഞാൻ മുമ്പേ പറഞ്ഞ ആ വ്യക്തിയാണ്‌ വിളിച്ചിരിക്കുന്നത് എന്നു മനസ്സിലായി. മാത്രമല്ല അയാളുടെ മുഖം കാണാതിരിക്കാൻ അയാളുടെ ഭാഗത്തു നിന്നുള്ള വീഡിയോ ഡിസേബിൾ ചെയ്തിരിക്കയായിരുന്നു. വീണ്ടും ഞാൻ പല പ്രാവശ്യം ഹലോ പറഞ്ഞിട്ടും പ്രതികരണമില്ലാത്തതിനാൽ കോൾ കട്ടു ചെയ്തു.

പിന്നെയും രണ്ടു പ്രാവശ്യം കൂടി ഇത് ആവർത്തിച്ചു. കോൾ എടുത്തതിനു ശേഷം പ്രതികരണമൊന്നുമില്ലാത്തതിനാൽ ഞാൻ രണ്ടു പ്രാവശ്യവും കോൾ കട്ടു ചെയ്തു. മൂന്നാമത്തെ പ്രാവശ്യം വീഡിയോ കോൾ വരുന്ന സമയത്ത് ഒരു അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ ഫോട്ടോ മെസേജായി വന്നതു കണ്ട് ഞടുങ്ങിയ ഞാൻ അയാളുടെ കോൾ കട്ട് ചെയ്ത് “എന്തിനാണ് ഇത്തരം വൃത്തികെട്ട മെസേജുകൾ എനിക്കയക്കുന്നത് “എന്ന് അയാൾക്ക് മെസേജയച്ചു.

മെസേജയക്കാതെ ഫോൺ അറ്റൻഡ് ചെയ്തു ശകാരവർഷം നടത്താൻ ഞാൻ തുനിഞ്ഞിരുന്നെങ്കിൽ എന്തൊക്കെ നടക്കുമായിരുന്നു എന്നറിയില്ല. ഞാൻ ഫോൺ കട്ടു ചെയ്തു എന്ന് മനസിലാക്കിയ ഉടൻ തന്നെ അയാൾ ആ ഫോട്ടോ പിൻവലിച്ചിരുന്നു. “സോറി അറിയാതെ പറ്റിപ്പോയതാ. അതു കൊണ്ടല്ലേ ഡിലീറ്റ് ചെയ്തേ” എന്ന് മംഗ്ലീഷിൽ ടൈപ്പ് ചെയ്ത ഒരു മറുപടി കിട്ടി. അപ്പോൾ തന്നെ ഞാൻ അയാളെ അൺ ഫ്രണ്ട് ചെയ്തു.
സുഹൃത്തുക്കളേ അയാൾ ആരായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷെ അയാളുടെ ലക്ഷ്യം നടന്നില്ല എന്ന് ഞാനന്ന് മനസിലാക്കി. അയാളുടെ വീഡിയോ കോൾ 4 മത്തെ പ്രാവശ്യം ഞാൻ അറ്റൻഡു ചെയ്തിരുന്നെങ്കിൽ അയാൾ അയച്ച അർദ്ധനഗ്നയായ സ്ത്രീയുടെ പടവും വച്ച് അയാൾ ആ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ടെടുത്ത് നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയേനേ.

തക്ക സമയത്ത് തക്ക തീരുമാനമെടുക്കാൻ കൃപ നൽകി കർത്താവു രക്ഷിച്ചു. എല്ലാ മഹത്വവും അവിടുത്തേക്ക്.


സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുതിയ സുഹൃത്തുക്കള ചേർക്കുമ്പോൾ നാം അത്യധികം ജാഗ്രതയായിരിക്കേണ്ട കാലമാണിത്.

Saju George Kodamullil VC

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു