
മൂന്നാര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
മൂന്നാര്‍:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാര്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുക്കള്‍ കൂട്ടം കൂടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ ഉത്തരവിട്ടത്. രാജാക്കാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും , പതിനഞ്ച് പഞ്ചായത്തുകളിലെ 32 വാര്‍ഡുകളും അതീവ ജാഗ്രത പാലിക്കേണ്ട മേഖലകളാണന്നും നിര്‍ദേശം നല്‍കി.
അതേസമയം ടാറ്റ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമടക്കം 11 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാല് ഡോക്ടര്‍മാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആന്റിജന്‍ പരിശോധനയിലൂടെയാണ് സമ്ബര്‍ക്കരോഗികളെ കണ്ടെത്തിയത്.
ഇടുക്കി ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ചു പേര് വിദേശത്ത് നിന്നും രണ്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 21 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇതില്‍ 13 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.