
മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അടച്ചു
ചെന്നൈ : മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അടച്ചു. മുതിര്‍ന്ന ഏഴു ജഡ്ജിമാരുടെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേരുന്നതിനു ശേഷമാണ് കോടതി അടച്ചിടാന്‍ തീരുമാനിച്ചത്. അത്യാവശ്യ കേസുകള്‍ മറ്റ് ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കും.ഇതിനായി രണ്ട് ഡിവിഷന്‍ ബെഞ്ചിനെയും നാല് സിംഗിള്‍ ബെഞ്ചിനെയും ചുമതലപ്പെടുത്തി.
നിയോഗിക്കപ്പെട്ട ജഡ്ജിമാര്‍ ഔദ്യോഗിക വസതിയിലെ ചേംബറിലിരുന്നാകും വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുക. ഹൈക്കോടതിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
അതേസമയം, ജഡ്ജിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനത്തിലും ഇതോടെ ഇളവുകൾ പിൻവലിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.