മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ചു കൊന്നു

Share News

തോല്‍പ്പെട്ടി:തോല്‍പ്പെട്ടി നരിക്കല്ല് പി.വി.എസ് പ്ലാന്റേഷന്‍ ബംഗ്ലാവിന് സമീപം മേയുകയായിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നു.എസ്‌റ്റേറ്റ് തൊഴിലാളിയായ ഗണപതിയുടെ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിനും കാലിനും പരിക്കുണ്ട്.ഇന്നുച്ചയോടെയാണ് സംഭവം.പശുവിന്റെ കരിച്ചില്‍ കേട്ട പ്രദേശവാസികളിലൊരാള്‍ ചെന്ന് നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.തുടര്‍ന്ന് ബഹളം വെച്ചപ്പോള്‍ പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

ഒരു മാസത്തോളമായി കടുവ ഈ പ്രദേശത്ത് തമ്പടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു