
രാഹുൽ ഗാന്ധി എം.പി. യുടെ കരുതലിൽ 31 മലയാളികൾ നാട്ടിലേക്ക് തിരിച്ചു
കൽപ്പറ്റ: കോവിഡ് 19 ലോക് ഡൗൺ കാരണം രാജസ്ഥാൻ ജയ്പ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി എം.പി. യുടെ സാഹായത്താൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം നാട്ടിലേക്ക് വരുവാൻ പല രീതിയിൽ ശ്രമിച്ചുവെങ്കിലും ആരും തുണയായില്ല. പിന്നീട് രാഹുൽ ഗാന്ധി എം.പി. യുടെ ‘ ഓഫീസുമായി ബന്ധപ്പെട്ടു ഉടൻ തന്നെ രാജസ്ഥാൻ ഗവൺമെൻറുമായി സംസാരിച്ച് ഇവർക്ക് നാട്ടിലെത്താനുള്ള സഹായം ചെയ്തു കൊടുത്തു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ അടക്കം 31പേരാണ് രാജസ്ഥാൻ ഗവൺമെന്റിന്റെ ചെലവിൽ സൗജന്യമായി നാട്ടിൽ എത്തുന്നത്. അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി മലയാളികളെ ഇതിനകം നാട്ടിൽ എത്തിച്ചിരുന്നു.