രാജ്യസഭയിലെ 19 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയിലെ 19 സീറ്റിലേക്കുള്ള വെട്ടെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സഖ്യത്തിന് വിജയപ്രതീക്ഷയുണ്ട്.
മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും കെ.സി. വേണുഗോപാല്‍, ദിഗ്വിജയ് സിംഗ് ബിജെപിയില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ കര്‍ണാടകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു പുറമെ, ജാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചു.