ലോകത്തെ കോവിഡ്:4.13 മരണം,73.18 ലക്ഷം രോഗികൾ
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വർധനവിന് കുറവില്ല. മരണ സംഖ്യ 4.13 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരമാണിത്.
4,13,648 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 73,18,124 പേർക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 36,02,581 പേർ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-20,45,549, ബ്രസീൽ-7,42,084, റഷ്യ-4,85,253, സ്പെയിൻ-289,046, ബ്രിട്ടൻ-28,9,140, ഇന്ത്യ-276,146, ഇറ്റലി-2,35,561, ജർമനി-186,516, പെറു-2,03,736, തുർക്കി-1,72,114, ഇറാൻ-1,75,927, ഫ്രാൻസ്-1,54,591, ചിലി-1,42,759, മെക്സിക്കോ- 1,24,301, കാനഡ-96,653, സൗദി അറേബ്യ- 108,571, പാക്കിസ്ഥാൻ- 108,317, ചൈന-83,046.