
വികസനം വരാത്തിടത്തോളം കാലം നമുക്ക് അല്പം എങ്കിലും നല്ല ശുദ്ധ വായുവും നിറമുള്ള കാഴ്ചയും കിട്ടുമല്ലോ? :
തൂശം എന്ന വിളിപ്പേരുള്ള ഒരു സ്ഥലം എറണാകുളത്ത് ഉണ്ട് ഇന്ന് കോൺക്രീറ്റ് വനമായി മാറി കൊണ്ടിരിക്കന്ന സിറ്റിയുടെ ഏറ്റവും ഹൃദയഭാഗത്ത് ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന ഏക സ്ഥലം
ഇപ്പോൾ ഏകദേശം ഒന്നര കിലോമീറ്ററോളം കാട് പിടിച്ചു കിടക്കുന്ന ഈ സ്ഥലം ഹൈക്കോടതിയുടെ തൊട്ടരികത്ത് കിടക്കുന്ന പഴയ റെയിൽവേ സ്റ്റേഷനും അതിനടുത്തുള്ള മംഗളവനവും ചേർന്നുള്ള സ്ഥലത്തെയാണ് തൂശം എന്ന് അറിയപ്പെട്ടിരുന്നത്ഞങ്ങളുടെ കുട്ടിക്കാലത്ത് ഇവിടെ ഇപ്പോഴുള്ള പോലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം അല്ലായിരുന്നു
.അവിടെഹൈക്കോർട്ടിൻ്റെ പടിഞ്ഞാറുവശം കായലും വടക്ക് വശത്ത് ബർമാഷെൽ എന്ന ഓയിൽ കമ്പനി (പിന്നീട് അത് ഭാരത് പെട്രോളിയം ഏറ്റെടുത്തു.) അതിനടുത്തായി ടാറ്റാ ഓയിൽ മിൽസ് ഇതിൻ്റെ രണ്ടിൻ്റെയും നടുവിലായി പുഴയോട് ചേർന്ന് വലിയ ബാർജ്ജുകൾ പണിയുന്ന ഒരു ചെറിയ ഡ്രൈ ഡോക്ക് ടാറ്റ കമ്പനി കഴിഞ്ഞാൽ പിന്നെESSO കമ്പനി (പിന്നീട് ഇത് ഹിന്ദുസ്ഥാൻ പെട്രോളിയം HP ഏറ്റെടുത്തു ) അതിനടുത്തായി ഞങ്ങളുടെ ജന്മദേശം ആയ പച്ചാളം വരെ നീണ്ടു കിടന്നിരുന്ന ഒരു കമ്പനി കൂട്ടം ആയിരുന്നു ഇവിടെ ഈ കമ്പനികളിലേയ്ക്കും പിന്നെ എറണാകുളത്ത് വരുന്ന അരി സിമൻ്റ് തുടങ്ങിയ സാധനങ്ങൾ ട്രെയിൻ വഴി ഓൾഡ് റെയിൽവേ സ്റ്റേഷനിൻ വരുമായിരുന്നു അന്ന് തൂശം എന്നു പറയുന്ന റെയിൽവേയുടെ സ്ഥലം വെളിമ്പറമ്പായിരുന്നു.
പണ്ട് രാജാവ് പണിത കുറച്ച് മന്ദിരങ്ങളും പഴയ രാജകൊട്ടാരത്തിൻ്റെ മാതൃകയിലുള്ള സ്റ്റേഷൻ കെട്ടിടങ്ങളും ഇന്നും ചിലവ അതിൻ്റെ സ്മാരകമെന്ന രീതിയിൽ പൊട്ടിപൊളിഞ്ഞ് അവിടെ നിൽക്കുന്നുണ്ട്ഞങ്ങളുടെ കുട്ടിക്കാലത്ത് ഓണം വന്നാൽ പൂപറിക്കാനായി പോകുന്നത് ഇവിടെ ആയിരുന്നു ധാരാളം കമ്മൽ പൂ അവിടെ എപ്പോഴും വിടർന്നു നിൽക്കുന്നുണ്ടാവും അവിടെയുള്ള മുന്ന് കുളങ്ങളിൽ നിന്ന് താമര പറിക്കാനും അത്തം മുതൽ പത്ത് ദിവസവും അവിടെ പോകുമായിരുന്നുഇവിടെയുള്ള കമ്പനികളിൽ നിന്ന് ഓയിലും പെട്രോളും കൊണ്ടുപോകാനും റയിവേ സ്റ്റേഷനിൽ നിന്നും ചരക്കു കൊണ്ടുപോകാനുമുള്ള ലോറികളുടെ ഒരു നീണ്ട നിര പച്ചാളം മുതൽ ഹൈക്കോർട്ട് വരെ ഏതു സമയവും ഉണ്ടായിരുന്നു.
വിഷുക്കാലത്ത് പന്തം കത്തിക്കാനായി കരി ഓയിൽ പുരണ്ട വേഷ്ടി പെറുക്കാനായി ചാക്കുമായി ഞങ്ങൾ പോകുമായിരുന്നു. ഇവിടെ നിന്നും പെറുക്കിയ വേഷ്ടി മരകമ്പിൻ്റെ അറ്റത്ത് ചുറ്റിപിടിപ്പിച്ച് 3 പന്തങ്ങൾ വിഷു കരിക്കിലനായി വിഷുദിവസം വീടിൻ്റെ മുറ്റത്ത് കത്തിക്കുമായിരുന്നു.കുട്ടിക്കാലത്ത് അച്ചൻ്റെ അമ്മയും കുഞ്ഞമ്മയുമെല്ലാം എറണാകുളം മാർക്കറ്റിൽ മീൻ വിൽക്കാൻ പോയി കുട്ടയും പാളയം ചുമന്ന് നടന്നു വരുമ്പോൾ ക്ഷീണം മാറാനായി കുറച്ചു നേരം വിശ്രമിക്കുന്നത് ഇവിടത്തെ വലിയ മരങ്ങളുടെ ചുവട്ടിലായിരുന്നു
അക്കാലത്ത് എറണാകുളത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായിരുന്നു ഇത്എൻ്റെ ഓർമ്മയിലെ ഏറ്റവും സന്തോഷം നൽകിയ കാഴ്ചകളിൽ ഒന്നായിട്ടുള്ളത് അന്നൊക്കെ സർക്കസ്സ് എറണാകുളത്ത് വരുമ്പോൾ ട്രെയിനിൽ ആയിരുന്നു എല്ലാം വന്നിരുന്നത് ഈ വണ്ടി എൻ്റെ വീടിൻ്റെ മുൻവശത്ത് നിന്ന് തിരിഞ്ഞ് പച്ചാളം വഴിയുളള റെയിൽവേ ട്രാക്കിലുടെ ഓടിപ്പോകുന്നത് തൂശത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ആണ് ഓപ്പൺ ബോഗികളിൽ ഒരോന്നിലായി കൂടുകളിൽ സിംഹം ,കടുവ . ആന കുതിര മുതലായവ ഇങ്ങിനെ നിരനിരയായി പോകുന്ന കാഴ്ച്ചയും ട്രെയിൻ വീടിൻ്റെ അവിടെ നിന്നും പോയതിനു ശേഷം തൂശത്തേക്ക് അതിൻ്റെ പിറകേ പോയി അതിനെ മതി വരുവോളം കാണാനും സാധിച്ച കാഴ്ചകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
കാലം മാറ്റത്തിനു വിധേയമാകുമ്പോൾ നഗരവൽക്കരണം സാധാരണ രീതിയിൽ സംഭവിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇവിടെ സംഭവിച്ചത് ഇവിടെ മറിച്ചാണ്ഇവിടെ ഉണ്ടായിരുന്ന കമ്പനികളിൽ പെട്രോളിയം സ്റ്റോറേജിനായി 100ൽ പരം കൂറ്റൻ ടാങ്കുകൾ ഈ മൂന്ന് കമ്പനികളിൽ കൂടി ഉണ്ടായിരുന്നു മറൈൻ ഡ്രൈവ് പദ്ധതിയുടെ രണ്ടാം ഘട്ടം ഹൈക്കോർട്ടു മുതൽ പച്ചാളം വരെ വിശാലമായി കിടന്നിരുന്ന എറണാകുളം കായലിൻ്റെ വടക്കുഭാഗം: പുഴയെ ഒരു തോടു രൂപത്തിലാക്കി നികത്തിയെടുത്തു പെട്രോൾ കമ്പനികൾ ( HP യും ,ഭാരത് പെട്രോളിയവും അവരുടെ കമ്പനികൾ എല്ലാം നിറുത്തലാക്കി എല്ലാ ടാങ്കുകളും പൊളിച്ചു കൊണ്ടുപോയി സ്ഥലം നികത്തിയതോടു കൂടി അവിടെ ഉണ്ടായിരുന്ന ചെറിയ ബോട്ടുകളും ബാർജുകളും പണിയുന്ന ഡോക്ക് നിശ്ചലമായി (ഈ ഡോക്കിൽ എൻ്റെ കുറെ കൂട്ടുകാർ പണിയെടുത്തിരുന്നു. രണ്ട് മൂന്ന് ദിവസം ഞാനും ചിപ്പിങ്ങും പെയിൻ്റിങ്ങിനുമായി ജോലിക്ക് പോയിട്ടുണ്ട്).
ടാറ്റാ കമ്പനി ഹിന്ദുസ്ഥാൻ ലിവർ എറ്റെടുത്തു രണ്ടായിരത്തോളം പേർ പണിയെടുത്തിരുന്ന ഇവിടെ ഇപ്പോൾ150 ഓളം പേർ മാത്രമായി ഫാക്ടറിയിൽ പണിയുന്നു കമ്പനി ഒഴിച്ചുള്ള ഭാഗം ഇപ്പോഴും ടാറ്റയുടെ ഭാഗം ആണ് അവിടെ മൊത്തം കാടുപിടിച്ചു കിടക്കുന്നുമറൈൻ ഡ്രൈവിനായി നികത്തിയ സ്ഥലത്ത് ഇപ്പോൾ കെട്ടിടങ്ങളായി അതിനോട് ചേർന്ന് നാലുവരിപാതയായി ഗോശ്രീ റോഡിനോട് ചേർന്ന് ക്യൂൻസ് വാക്ക് വേ ആയി പച്ചാളം പള്ളിയുടെ അവിടം വരെ നിൽക്കുന്നു പഴയ കമ്പനികൾ 90% വും പോയി ആസ്ഥലവും കാടുപിടിച്ചു കിടക്കുന്നു റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുള്ളവശം മംഗള വനം ആയി ഇപ്പോൾ തൂശവും പരിസരവും കാടുപിടിച്ച് പാമ്പുകളുടെയും ആഫ്രിക്കൻ ഒച്ചുകളുടെയും വിഹാരകേന്ദ്ര മാറിയിട്ടുണ്ട് .
ഇപ്പോഴും പഴയ കുറച്ച് കെട്ടിടളും പഴയ റെയിൽവേയുടെ കുറച്ച് അസ്ഥികൂടങ്ങളും അവിടെ നിൽക്കുന്നുണ്ട്തൂശത്തിനോട് ചേർന്ന് കിടക്കുന്ന ഭാഗം ശരിക്കും കാട് പിടിച്ച് മംഗളവനമെന്ന പേരിൽ ഇപ്പോൾ നിലനിൽക്കുന്നു.
നഗരത്തിലെ ഏറ്റവും സുന്ദരമായ ഹരിതമേഖലയാണിപ്പോൾ തൂശം എന്ന് പറയുന്ന ഈ സ്ഥലം ഈ പേരു തന്നെ ഇപ്പോൾ അധികം ആർക്കും അറിയില്ലഎങ്കിലും ഇടയക്ക് പത്രങ്ങളിൽ വരുന്ന വാർത്തകളിൽ ഓൾഡ് റെയിൽവേ സ്റ്റേഷൻ ഇപ്പ ശരിയാക്കും സബർബ്ബൻ ട്രെയിൻ മറ്റെന്നാൾ വരും എന്നൊക്കെ വലിയ ഫീച്ചറായി വരുമെങ്കിലുംമിക്കവാറും ഞങ്ങളുടെ തലമുറയുടെ കാലശേഷമേ ഇത് സംഭവിക്കു എന്ന് ഞാൻ വിശ്വസിക്കുന്നു.അത് അങ്ങിനെ തന്നെയാവട്ടെ എന്നും ആഗ്രഹിക്കുന്നു കാരണംവികസനം വരാത്തിടത്തോളം കാലം നമുക്ക് അല്പം എങ്കിലും നല്ല ശുദ്ധ വായുവും നിറമുള്ള കാഴ്ചയും കിട്ടുമല്ലോ?
