വിവാദം മാത്രമല്ല ഇവിടെയൊക്കെ നടക്കുന്നതെന്ന് പറയാതെ വയ്യ

Share News

വിവാദം മാത്രമല്ല ഇവിടെയൊക്കെ നടക്കുന്നതെന്ന് പറയാതെ വയ്യ ഞാന്‍ മീന്‍ലോറിയുമായി ഈ ലൈനിലുണ്ട്. അവിടേക്കും പോകാന്‍ നോക്കാം. കൈയിലുള്ളത് എന്തെങ്കിലും കൊടുക്കാം’
ആന്ധ്രയില്‍ നിന്നാണ് ഫോണ്‍. നെല്ലൂരില്‍ തീര്‍ഥാടനത്തിനുപോയി അവിടെ കുടുങ്ങി ഒടുവില്‍ ഒറ്റമുറി ഷെഡില്‍ കഴിയുന്ന പാലക്കാട് പട്ടാമ്പിക്കാരന്‍ ഷഫീഖിന്റെയും കുടുംബത്തിന്റെയും ദുരിതം മനോരമ ന്യൂസില്‍ കണ്ട ലോറി ഡ്രൈവറുടേതാണ് വിളി.
ഷഫീഖിന്റെ നമ്പര്‍ വേണം. നെല്ലൂരിലെത്തുമ്പോള്‍ വിളിക്കുമെന്നും നേരില്‍ കണ്ട് എന്തെങ്കിലും സഹായം നല്‍കാമെന്നുമുറപ്പ്.
ലോറിയിലുള്ളതില്‍ രണ്ടു കിലോ മീനെങ്കിലുമാണ് ‌‌നല്‍കുന്നതെങ്കില്‍ അത്രയും സഹായമായല്ലോ.
തിരക്കിനിടയില്‍ ആ ലോറി ഡ്രൈവറുടെ പേരു ചോദിക്കാനായില്ല. പക്ഷേ ആ വിളിയില്‍ കടലോളം കാരുണ്യമുണ്ടെന്ന് ഉറപ്പ്.
ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുെട ദുരിതം അറിയുന്നതിനായി തുടങ്ങിയ ‘എന്നെത്തും നാട്ടില്‍’ ദൗത്യത്തിനുശേഷം സഹായം തേടി ഇടതടവില്ലാതെയാണ് മനോരമ ന്യൂസിലേക്ക് ഫോണ്‍ കോളുകള്‍. സഹായം അഭ്യര്‍ഥിച്ചാണ് ഏറെയും. സഹായം വാഗ്ദാനം ചെയ്യുന്നവരുമേറെ. അവയില്‍ ഈ വിളി മറക്കാനാവില്ല.
ഷഫീഖിന് സഹായം നല്‍കാന്‍ മറ്റ് ഇടപെടലുകളും നടന്നു. ആന്ധ്രയിലെ ഒരു മന്ത്രി വരെ ഇടപെട്ടതായാണ് അറിവ്.
‘ഉള്ളവനാണ് കൊടുക്കുന്നതിനെക്കുറിച്ച് രണ്ടാമതാലോചിക്കുക. കുറച്ചേയുള്ളവന് അത്ര ആലോചിക്കാനില്ലല്ലോ’ – ഫോണ്‍ വച്ചയുടന്‍ മീന്‍ ലോറി ഡ്രൈവറുടെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ഇതായിരുന്നു ഷാനിയുടെ പ്രതികരണം.
വിവാദം മാത്രമല്ല ഇവിടെയൊക്കെ നടക്കുന്നതെന്ന് പറയാതെ വയ്യ മാധ്യമ പ്രവർത്തകൻ ശ്രീ റോമി മാത്യു ,ഫേസ്ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു