
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. നാല്പത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സര്‍വീസുകളാണ് മൂന്നാം ഘട്ടത്തില്‍ ഉള്ളത്. 76 സര്‍വ്വീസുകള്‍ കേരളത്തിലേക്കുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 70,000ഓളം ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേര് യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി.
ജുലൈ ഒന്നോടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ തിരികെ കൊണ്ടുവരാനാകുന്നത് ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 45 ശതമാനത്തോളം പേരെ മാത്രം. ചാര്‍ട്ടേഡ് ഫ്ലൈറ്റുകളിലെ നിരക്ക് വര്‍ധനയും കൂടുതല്‍ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധിയാകുന്നുണ്ട്.