
വീണത് രാഹുൽ ഗാന്ധിയല്ല… ഇന്ത്യയിലെ ജനാധിപത്യമാണ്…..
വീഴ്ത്തിയത് രാഹുൽ ഗാന്ധിയെയല്ല….ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെയാണ്…

ഉത്തർപ്രദേശിലെ ഹത്രസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി തേടി എത്തിയ രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് നടത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ദളിത് യുവതിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല.
