വൈദ്യുതി ബില്ലില്‍: ആശ്വാസ നടപടിയുമായി ‌ സംസ്ഥാന സര്‍ക്കാര്‍

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് വൈ​ദ്യു​തി അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ആശ്വാസ നടപടിയുമായി സർക്കാർ.ഒന്നിച്ച്‌ തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിയത്.

വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ ആ​രു​ടെ​യും വൈ​ദ്യു​തി ബന്ധം വി​ച്ഛേ​ദി​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. നി​ല​വി​ല്‍ വൈ​ദ്യു​തി നി​ര​ക്കി​ല്‍ വ്യ​ത്യാ​സം വ​രു​ത്തി​യി​ട്ടി​ല്ല. എ​ങ്കി​ലും പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കെ​എ​സ്‌ഇ​ബി​യോ​ട് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സൗ​ജ​ന്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്കും ഉ​യ​ര്‍​ന്ന ബി​ല്‍ വ​ന്ന​ത് പ്ര​യാ​സം സൃ​ഷ്ടി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കെ​എ​സ്‌ഇ​ബി​ക്ക് ഇ​വ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിന്റെ 30 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇ​തോ​ടെ വൈ​ദ്യു​തി ബോ​ര്‍​ഡി​ന് 200 കോ​ടി​യു​ടെ അ​ധി​ക​ബാ​ധി​ത ഉ​ണ്ടാ​കും. 90 ല​ക്ഷം ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share News