സംസ്ഥാനത്ത് 140 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം:സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു. 140 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 92 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 10, കൊല്ലം, എറണാകുളം ജില്ലകളിലെ 4 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ മൂന്നും, ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.