
സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതീവശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ രോഗം വളരെവേഗം പടര്‍ന്നുപിടിക്കും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഉയര്‍ത്താനായി ജില്ലാ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. രോഗവ്യാപനം നിയന്ത്രിച്ചാലേ മരണനിരക്കും കുറയൂ. എല്ലാപഠനങ്ങളിലും കേരളത്തില്‍ രോഗവ്യാപനം കുറവെന്ന് കണ്ടെത്തി. ഐസിഎംആര്‍ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം കേരളത്തിലാണ്.
ഒക്ടോബര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയില്‍ ഉണ്ടായിരുന്നത് ജനുവരി 24 ന് ആണ്. ടെസ്റ്റുകളുടെ എണ്ണം കൂടിയെങ്കിലും ആനുപാതികമായി പോസിറ്റീവ് കേസുകളില്ല. ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം കുറയുന്നുണ്ട്. 90,000 വരെ ടെസ്റ്റുകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
പിസിആര്‍ ടെസ്റ്റ് ജില്ലകളില്‍ 45% വരെയായി ഉയര്‍ന്നു. പിസിആര്‍ 75% ആയും മൊത്തം ടെസ്റ്റ് 1 ലക്ഷം ആയും ഉയര്‍ത്തും. ടെസ്റ്റ് സ്ട്രാറ്റജി പുതുക്കിയത് വിട്ടു പോകുന്ന കേസുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡില്‍ കേരളം ശരിയായ ദിശയിലാണ്. രാജ്യത്ത് നാലില്‍ ഒരാള്‍ക്ക് രോഗം വന്നുപോയി. കേരളത്തില്‍ 10 ല്‍ ഒരാള്‍ക്ക് മാത്രമേ രോഗം വന്നുള്ളു. രോഗം പിടിപെടാനാന്‍ സാധ്യതയുള്ള കൂടുതല്‍ ആളുകള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നു കൂടിയാണ് അത് കാണിക്കുന്നത്. അതിനാല്‍ ജാഗ്രത കൈവിടരുത്. വാക്സിനേഷന് ആരംഭിച്ചിട്ടുണ്ട്. മരണങ്ങള് തടയാനും നാം മുന്‍ കരുതലെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.