സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാൻ സർക്കാർ ഒപ്പമുണ്ട് കേരള മദ്യവിരുദ്ധ എകോപന സമിതി

Share News

കൊച്ചി. മദ്യമൊഴുക്കി സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി. കെ .ഷoസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ എന്നിവർ ആവശ്യപ്പെട്ടു.
മദ്യം വിറ്റ പണം കൊണ്ടു മാത്രമെ ഭരണം നടത്താനാകുയെന്ന് വരുന്നത് ഒരു സർക്കാരിന്റെ പരാജയമാണ്. മദ്യം, ലോട്ടറി എന്നിവയെ ആശ്രയിച്ചാണ് കേരള സർക്കാർ മുന്നോട്ട് നീങ്ങുന്നത്.ഈ രണ്ട് ലഹരികളും കേരള ജനതയെ കാർന്ന് തിന്നുന്ന ക്യാൻസറാണ്. മദ്യത്തിൽ നിന്നുള്ള വരുമാനം പാപത്തിന്റെ കൂലിയാണ്.
ഓൺലൈൻ വഴി മദ്യ വ്യാപാരം, പഴവർഗ്ഗങ്ങളിൻ നിന്ന് വൈൻ, ബാറുകളിൽ നിന്ന് പാഴ്സൽ തുടങ്ങിയ പുത്തൻ നീക്കങ്ങളെല്ലാം മദ്യത്തിന്റെ കുത്ത് ഒഴുക്കിന് ഇടയാക്കും. ബാർ ഉടമകളുടെ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. കള്ളില്ലാത്ത കള്ള് ഷാപ്പുകളിലൂടെ വ്യാജ കള്ളാണ് വിൽക്കാൻ നീക്കം നടത്തുന്നത്. ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളുടെ നന്മകൾ വ്യാപകമായി. മദ്യശാലകൾ തുറക്കുന്നതോടെ ഇത് നമുക്ക് നഷ്ടപ്പെടും. മദ്യമൊഴുക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മദ്യ വിരുദ്ധ എകോപന സമിതി നേതാക്കൾ പറഞ്ഞു.

ജസ്റ്റീസ് പി കെ ഷംസുദ്ദീൻ
കേരള മദ്യവിരുദ്ധ എകോപന സമിതി ചെയർമാൻ
9446572993

അഡ്വ.ചാർളി പോൾ
കേരള മദ്യവിരുദ്ധ എകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി
9847034600.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു