
സിനിമാ മേഖലയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള ഒരു താക്കീത് കുടിയാകണമിത്.
സിനിമ സെറ്റ്

കാലടിസെൻ്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ പുതുവ അച്ചനാണ് ഈ സിനിമ സെറ്റിൻ്റെ കാര്യം എന്നോട് ആദ്യം പറഞ്ഞത്. ലോക്ഡൗൺ സമയത്ത് ഒരു സോഷ്യൽ അവയറൻസ് പ്രോഗ്രാം ഷുട്ട് ചെയ്യാൻ ചെന്നതായിരുന്നു ഞാൻ. സിനിമയുടെ ഷുട്ട് ചെയ്യുവാൻ പോകുന്ന രംഗത്തെക്കുറിച്ചും അച്ചൻ സൂചിപ്പിച്ചു
. മനോഹരമായ സെറ്റ് എന്നും, ഒരു പാട് കഷ്ടപ്പെട്ടാണ് അവർ സെറ്റ് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.പിന്നീട്, കാലടി പാലത്തിൽ പോയി നിന്ന് ഞങ്ങൾ ആ സെറ്റും കണ്ടിട്ടാണ് പോന്നത്. ഒരു പള്ളി കാണുന്ന സുഖം അതിനുണ്ടായിരുന്നു. ക്ഷേത്രത്തിന് സമീപം മണപ്പുറത്ത് പള്ളിയുടെ സെറ്റ് കണ്ട് ഇത് മത സൗഹാർദ്ദത്തിൻ്റെ പ്രതീകം കുടിയാണ് എന്ന് പറഞ്ഞാണ് ഞങ്ങൾ തിരിച്ചു പോന്നത്.
പിന്നെയും പല തവണ യാത്രയിൽ ആ.. സെറ്റ് കണ്ടിരുന്നു.എന്നാൽ, ഇപ്പോഴിതാ ഏതാനും മതഭ്രാന്തന്മാർ അത് തച്ചുതകർത്തിരിക്കുന്നു.ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതല്ല. പോലീസ് കേസ് എടുത്തിട്ടുണ്ട്, മുഖ്യമന്ത്രി പ്രതികൾക്ക് തക്ക ശിക്ഷ നൽകുമെന്ന് ഉറപ്പും പറഞ്ഞിട്ടുണ്ട്.അത് നല്ലത്.അങ്ങിനെ തന്നെ വേണം.ഓർമ്മിപ്പിക്കാനുള്ളത് ഇതാണ്.പൊളിച്ചവന്മാർ പണിക്കാരും, ചില ഗുണ്ടകളും ആകും. അവരെ മാത്രമല്ല.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഗുഡാലോചന സംഘത്തെ പിടികൂടി ജനങ്ങൾക്ക് മുൻപിൽ എത്തിക്കണം. സിനിമാ മേഖലയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള ഒരു താക്കീത് കുടിയാകണമിത്

ശ്രീ ആൻറണി ഫേസ് ബുക്കിൽ എഴുതിയത്